തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകുന്ന നിലപാടിനെതിരെ കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പുനഃപരിശിധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചു. ഏകപക്ഷീയമായ തീരുമാനമാണ് കേന്ദ്രം നടത്തുന്നതെന്നും പുനഃപരിശോധനയ്ക്ക് തയ്യാറാകണമെന്നും കത്തിലൂടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര തീരുമാനം നടത്താനാണ് ഉദ്ദേശിക്കുന്നത്. അതിനോട് സംസ്ഥാന സർക്കാരിന് യോജിക്കാനാവില്ലെന്ന് പറയുന്നു. കേന്ദ്ര സർക്കാരും വ്യാമയാന മന്ത്രാലയവും കേരളത്തിന് നൽകിയ ഉറപ്പിന് വിരുദ്ധമായ രീതിയിലാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയപ്പോഴും വിമാനത്താവള വിഷയത്തിൽ തനിക്ക് ഉറപ്പു നൽകിയിരുന്നതായും മുഖ്യമന്ത്രിയുടെ കത്തിൽ വ്യക്തമാക്കുന്നു.

  രാജ്യവിരുദ്ധ വാക്കുകളുമായി എസ്.എഫ്.ഐയുടെ പേരിൽ കോളേജിൽ പോസ്റ്റർ: എന്തുകൊണ്ട് നടപടിയില്ലെന്നു ചോദ്യം ഉയരുന്നു

കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്. തിരുവനന്തപുരം വിമാനത്താവളം കൂടാതെ ജയ്പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളും 50 വർഷത്തേക്ക് സ്വകാര്യ കമ്പനിയായ അദാനി ഗ്രൂപ്പിന് നടത്തിപ്പിനായി നൽകുന്നുണ്ട്. ടെൻഡർ നടപടികളിലൂടെയാണ് നടത്തിപ്പുകാരെ കണ്ടെത്തിയതെന്നും കൂടുതൽ തുക നിർദ്ദേശിച്ച കമ്പനിയെയാണ് നടത്തിപ്പ് ചുമതല ഏൽപ്പിക്കുന്നതെന്നും കേന്ദ്രമന്ത്രിയായ പ്രകാശ് ജാവേദ്കർ പറഞ്ഞു.

Latest news
POPPULAR NEWS