തിരുവനന്തപുരത്തും യൂണിവേഴ്സിറ്റി കോളേജിലും എസ്.എഫ്.ഐ അഴിഞ്ഞാട്ടം: വിദ്യാർത്ഥി നേതാക്കൾക്ക് പരിക്ക്

തിരുവനന്തപുരം: ലോ കോളേജിലും യൂണിവേഴ്സിറ്റി കോളേജിലും എസ് എഫ് ഐ ഗുണ്ടകളുടെ അഴിഞ്ഞാട്ടം. ലോ കോളേജിലെ കെ എസ് യു പ്രവർത്തകരെ പ്രകോപനമില്ലാതെ ആക്രമിക്കുകയും, കൊച്ചിയിലെ യു സി കോളേജിൽ വിദ്യാർത്ഥി നേതാക്കളെ കലോത്സവം നടക്കുമ്പോൾ 30 ഓളം എസ് എഫ് ഐ പ്രവർത്തകർ സംഘം ചേർന്നു മർദിക്കുകയും ചെയ്തു. യു സി കോളേജിലെ യൂണിയൻ ജനറൽ സെക്രട്ടറിയായ രണ്ടാം വർഷ വിദ്യാർത്ഥി ജെറിൻ ജെക്കബ് പോൾ, യു സി സി ഫൈസ് ടി.പി എന്നിവരെയാണ് മർദിച്ചത്. കൂടാതെ എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികളെയും മർദിച്ചതായി പറയുന്നു.

Advertisements

ആലുവ യു സി കോളേജിലെ വിദ്യാർത്ഥികൾ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. വര്ഷങ്ങളോളം എസ് എഫ് ഐ അടക്കി വാണിരുന്ന കോളേജ് കെ എസ് യു പിടിച്ചടക്കിയതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നു കെ എസ് യു ആരോപിച്ചു. തിരുവനന്തപുരം ലോ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ യാമിൻ മുഹമ്മദദിനെ കമ്പിവടിയടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് മർദിച്ചതായി പറയുന്നു. മർദ്ദനമേറ്റ വിദ്യാർത്ഥി മെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് എസ് എഫ് ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Advertisements

Advertisements
- Advertisement -
Latest news
POPPULAR NEWS