Advertisements

തിരുവനന്തപുരത്തു നിന്നും കാണാതായ സൈനികയുടെ മകളേ മലപ്പുറത്തെ മതപരിവർത്തന കേന്ദ്രത്തിൽ നിന്നും കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും കാണാതായ സൈനിക ഉദ്യോഗസ്ഥയുടെ മകൾ അപർണ്ണയെ (21) മലപ്പുറത്തെ മതപരിവർത്തന കേന്ദ്രമായ സത്യസരണി നിന്നും കണ്ടെത്തി. പോലീസ് നടത്തിയ റെയ്ഡിലൂടെ എഴുപതോളം ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ മതം മാറിയതിന്റെ രേഖകളും ഇവിടെ നിന്നും കണ്ടെടുത്തു. വിവാഹ നിശ്ചയം കഴിഞ്ഞ അപർണയെ കല്യാണത്തിന് 15 ദിവസം മുൻപ് കാണാതാവുകയായിരുന്നു. തുടർന്ന് അമ്മ മിനി വിജയൻ പോലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് അവർണ്ണ സത്യ സരണിയിൽ നിന്നും കണ്ടെത്തിയത്.

Advertisements

മലപ്പുറം സ്വദേശിയായ ആഷിക്കുമായി പെൺകുട്ടി വിവാഹം കഴിച്ചതിന് രജിസ്റ്റർ ചെയ്തതിന്റെ രേഖകളും പോലീസ് കണ്ടെടുത്തു. പെൺകുട്ടിയെ മത പഠനം നടത്തി മതപരിവർത്തനം നടത്താൻ വേണ്ടിയാണ് ഇവിടെ താമസിച്ചിപ്പിച്ചതെന്നു മതപഠന ശാലയിലെ അധികൃതർ സമ്മതിച്ചു. പെൺകുട്ടികളെ പ്രണയക്കുരുക്കിൽ പെടുത്തി മതപരിവർത്തനം നടത്തുന്ന സംഭവങ്ങൾ ഈ അടുത്തിടെയായി കേരളത്തിൽ വർദ്ധിച്ചു വരുന്നുണ്ട്. കൂടാതെ കേരളത്തിൽ നിന്നും ഐ എസ് ഐ എസിൽ ചേരുകയും തുടർന്ന് സിറിയയിലും അഫ്ഗാനിസ്ഥാനിലും എത്തിയിട്ടുള്ള നിരവധി പെൺകുട്ടികൾ ഉണ്ട്. അവരെയെല്ലാം ഇവിടെ നിന്നും മത പരിവർത്തനം നടത്തിയിട്ടുള്ളതായും റിപ്പോർട്ടുകൾ പറയുന്നു.

Advertisements

- Advertisement -
Latest news
POPPULAR NEWS