തിരുവനന്തപുരത്ത് ആർ.എസ്.എസ് താലൂക്ക് കര്യവാഹകിന്‍റെ വീടിനും കുടുംബത്തിനും നേരെ സിപിഎം ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് ആർ എസ് എസ് പ്രവർത്തകന്റെ വീട്ടിൽ കയറി സിപിഎം ഗുണ്ടാവിളയാട്ടം. ആർ എസ് എസ് ബലരാമപുരം താലൂക്ക് കാര്യവാഹക് സജുവിനെയാണ് സിപിഎമ്മുകാർ ആക്രമിച്ചത്. അദ്ദേഹത്തിന്റെ വീടിനു നേരെയും ആക്രമണം നടന്നു. സംഭവത്തിൽ സജുവിന്റെ അച്ഛൻ സദാശിവനും പരിക്ക് പറ്റിയിട്ടുണ്ട്.

സംഭവത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് സജു ആരോപിച്ചു. രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിൽ. സിപിഎം പ്രവർത്തകരായ രോഹിത്, ഭാസി, സച്ചിൻ, വിജിത്ത്, വിഷ്ണു എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്ന് സജുവും കുടുംബവും പറഞ്ഞു. സംഭവവുമായി ബന്ധപെട്ടു പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് സംഭവത്തെ കുറിച്ചു അന്വേഷിച്ചു വരികയാണ്.

Also Read  കുട്ടിക്കാലത്ത് പ്രധാനമന്ത്രി ആകണമെനന്നായിരുന്നു ആഗ്രഹം: ഇപ്പോൾ ഇന്ദിരാഗാന്ധി ഭരിച്ച പാർലമെന്റിൽ വരെ എത്താനായെന്നും രമ്യാ ഹരിദാസ്