തിരുവനന്തപുരത്ത് യുവതിയെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം

തിരുവനന്തപുരം : യുവതിയെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോത്തൻകോട് സ്വദേശി വൃന്ദയെയാണ് പൊള്ളലേറ്റ നിലയിൽ ആശുപത്രിൽ പ്രവേശിപ്പിച്ചത്.

ഭർതൃ സഹോദരനായ സുബിൻ ലാലാണ് വൃന്ദയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സുബിൻലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  ദേവനന്ദയെ അപായപ്പെടുത്തിയതെന്ന് സംശയം ; ഒരാൾ പോലീസ് നിരീക്ഷണത്തിൽ

Latest news
POPPULAR NEWS