തിരുവനന്തപുരം : തന്റെ പുരയിടത്തിൽ നിന്നും മണ്ണെടുപ്പ് തടഞ്ഞ യുവാവിനെ ജെസിബി ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തി. തന്റെ പറമ്പിലെ മണ്ണെടുപ്പ് ചോദ്യം ചെയ്തതിനാണ് ഗുണ്ടാ സംഘം ഇയാളെ കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെ രണ്ട് മണിക്കായിരുന്നു സംഭവം.
ആക്രമണത്തിന് ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥർ എന്ന വ്യാജേനയാണ് സംഘം മണ്ണെടുക്കാൻ എത്തിയത്.