Advertisements

തിരുവാഭരണത്തിനു സുരക്ഷ വേണം: സുപ്രീംകോടതി പറഞ്ഞാൽ സർക്കാർ തുരുവാഭരണം ഏറ്റെടുക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ

ശബരിമല അയ്യപ്പനു ചാർത്താനുള്ള തിരുവാഭരണത്തിനു സുരക്ഷ വേണമെന്നും സുപ്രീംകോടതി പറഞ്ഞാൽ അത് സർക്കാർ ഏറ്റെടുക്കാൻ തയ്യാറാണെന്നും കടകംപള്ളി സുരേന്ദ്രൻ. പന്തളം കൊട്ടാരത്തിൽ തിരുവാഭരണത്തിനു സുരക്ഷയുണ്ടോയെന്നുള്ള കാര്യം നോക്കി വെള്ളിയാഴ്ച കാര്യം അറിയിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. ഭഗവാന് സമർപ്പിച്ച തിരുവാഭരണത്തിൽ രാജകുടുംബത്തിന് അവകാശമില്ലെന്നും കോടതി പറഞ്ഞിരുന്നു. നിലവിൽ പന്തളം കൊട്ടാരത്തിൽ തിരുവാഭരണം സംബന്ധിച്ച ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കം ഉടലെടുത്തിരിക്കുകയാണ്.

Advertisements

തിരുവാഭരണങ്ങൾ എന്തുകൊണ്ട് ക്ഷേത്രത്തിന് കൈമാറുന്നില്ലെന്നും അതിനെ സംരക്ഷിക്കാൻ വേണ്ടിയുള്ള കാര്യങ്ങൾ ചെയ്തുകൂടെയെന്നും സുപ്രീംകോടതി ദേവസ്വം ബോർഡിനോട് ചോദിച്ചു. രാജകുടുംബത്തിലെ രണ്ടു വിഭാഗങ്ങൾ തിരുവാഭരണ ത്തിൽ അവകാശം പറഞ്ഞുകൊണ്ട് എത്തിയിരുന്നു. കോടതി വരെ വിമർശിക്കുകയും ചെയ്തു. ശബരിമല ക്ഷേത്രത്തിന്റെ കാര്യത്തിൽ പന്തളം കൊട്ടാരത്തിന്റെ അഭിപ്രായങ്ങൾ പരിഗണിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി പന്തളം രാജകുടുംബത്തിലെ രാമവർമ്മ തമ്പുരാൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

Advertisements

- Advertisement -
Latest news
POPPULAR NEWS