Advertisements

തിരുവാഭരണ സംരക്ഷണതിനായി മുൻ ഹൈക്കോടതി ജഡ്ജിയെ നിയമിച്ചു

ന്യൂഡൽഹി: പന്തളം കൊട്ടാരത്തിലിരിക്കുന്ന ശബരിമല അയ്യപ്പനു ചാർത്താനുള്ള തിരുവാഭരണത്തിന്റെ സംരക്ഷണതിനായി മുൻ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെ നിയമിച്ചു. നാലാഴ്ചയ്ക്കുള്ളിൽ തുരുവാഭരണത്തിന്റെ റിപ്പോർട്ട്‌ നൽകാനും കോടതി പറഞ്ഞിട്ടുണ്ട്. പന്തളം രാജകുടുംബത്തിലെ അംഗമായ രേവതി തിരുനാൾ രാജവർമ്മ കോടതിയിൽ നേരെത്തെ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി തിരുവാഭരണം പന്തളം കൊട്ടാരത്തിൽ സുരക്ഷിതമല്ലെങ്കിൽ സർക്കാർ ഏറ്റെടുക്കുന്ന കാര്യം പറഞ്ഞത്.

Advertisements

പന്തളം രാജകുടുംബത്തിലെ ഇരു വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇങ്ങനെ ഒരു തീരുമാനം എടുത്തത് കൂടാതെ പന്തളം രാജകുടുംബങ്ങൾ തമ്മിലുള്ള പ്രശനങ്ങൾ പരിഹരിക്കുന്നതിനായി സുപ്രീംകോടതി ഇടപെടണമെന്ന് അറ്റോർണ ജനറൽ കെ കെ വേണുഗോപാൽ ആവശ്യപ്പെട്ടു.

തിരുവാഭരണവുമായി ബന്ധപ്പെട്ടുള്ള തർക്ക വിഷയത്തിൽ ജസ്റ്റിസ് എൻ വി രമണയുടെ അധ്യക്ഷതയിൽ വി രാമ സുബ്രമണ്യൻ, അജയ് രസ്തോഗി എന്നിവർ അടങ്ങിയ ബഞ്ചാണ് ഹർജി പരിഗണിച്ചത്. കൂടാതെ ശബരിമല അയ്യപ്പനു ചാർത്താനുള്ള തിരുവാഭരണം രാജകുടുംബത്തിന്റെയാണോ ശബരിമല അയ്യപ്പന്റെയാണോ എന്നുള്ള കാര്യത്തിൽ ഉറപ്പ് വരുത്തണമെന്നും ജസ്റ്റിസ് എൻ വി രമണ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.

Advertisements

- Advertisement -
Latest news
POPPULAR NEWS