തീട്ട കാശും ചേരുന്നതാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം: ക്ഷേത്ര വിശ്വാസത്തെ അവഹേളിച്ചു കോടിയേരിയുടെ അനുയായി

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെയും സ്വത്തിനെയും അവഹേളിച്ചു കൊണ്ട് സിപിഎം പ്രവർത്തകൻ. സിപിഎം സ്പോൺസേർഡ് ഓൺലൈൻ മാസികയുടെ എഡിറ്ററായ പ്രജിത്ത് രാജനാണ് ഹൈന്ദവ വിശ്വാസത്തെയും ഭക്തരെയും അവഹേളിച്ചു കൊണ്ട് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇയാൾ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അടുത്ത അനുയായി കൂടിയാണ്. കോടിയേരി ബാലകൃഷ്ണന്റെ പ്യൂൺ ജോലികൾക്കായി എകെജി സെൻട്രലിൽ പ്രജിത്ത് ഉണ്ടായിരുന്നതായും പാർട്ടി വൃത്തങ്ങൾ തന്നെ പറയുന്നുണ്ട്. തീട്ട കാശ് കൂടിച്ചേരുന്നതാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി ശേഖരമെന്നാണ് പ്രജിത്ത് ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതിപാദിച്ചിരിക്കുന്നത്. പ്രജിത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ചുവടെ ചേർക്കുന്നു…

രാജഭരണ കാലത്ത് തിരുവിതാംകൂറിൽ നിലനിന്നിരുന്ന നിരവധി മനുഷ്യവിരുദ്ധ നികുതികളിൽ ഒന്നായിരുന്നു കൊതക്കാണം. പണ്ടാരംവക വസ്തുവിൽ തൂറാൻ ഇരുന്നാൽ, അയാളിൽ നിന്നും ഈടാക്കുന്ന പിഴയായിരുന്നു കൊതക്കാണം. സ്വന്തമായി ഭൂമി ഇല്ലാത്ത പാവങ്ങൾക്ക് നന്നായി ഒന്ന് വെളിക്കിരിക്കാൻ പോലും ഈ പിഴനികുതി മൂലം ആ കാലത്ത് സാധിച്ചിരുന്നില്ല. അന്ന് ഭൂമിയെല്ലാം പണ്ടാരം വക ആയിരുന്നല്ലോ.
ഈ തീട്ടക്കാശും ചേരുന്നതാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരം. അതൊക്കെ ആരും കട്ടുകൊണ്ടുപോവാതെ കുറെ കാലം പല നിലവറകളിലായി ശ്രീ പത്മനാഭൻ സൂക്ഷിച്ചു.

  ഗർഭിണിയായ യുവതി വീടിനു പുറത്തിറങ്ങിയില്ല, പ്രസവശേഷം 3 ദിവസം പ്രായമുള്ള കുഞ്ഞിനെ പള്ളികുരിശടിക്ക് സമീപം ഉപേക്ഷിച്ചു: യുവതിയും കാമുകനും അറസ്റ്റിൽ

അവിടെ നിന്നാണ് കിണ്ടിയും മൊന്തയും കൊണ്ടുവന്ന്, അതിലൊക്കെ സ്വർണവും രത്നവും നിറച്ച് തിരുവിതാംകൂർ രാജകുടുംബത്തിലെ ഒരു രാജാവ് പത്മനാഭ സ്വാമിയുടെ നിധി കള്ളക്കടത്ത് നടത്താൻ തുടങ്ങിയത്. 266 കിലോ സ്വർണം പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും കള്ളക്കടത്ത് നടത്തി എന്നാണ് ഹിന്ദു പത്രം റിപ്പോർട്ട് ചെയ്തത്.പത്മനാഭ സ്വാമി ദാസനായ ഒരു പരമഭക്തൻ, സുന്ദരരാജ അയ്യർ ഈ കള്ളക്കടത്ത് കണ്ട്
സഹിക്കാനാവാതെ കോടതിയിൽ കേസിന് പോയി. ശിവസേനയുടെ ആംബുലൻസ് കൊലവിളിയോടെ സുന്ദരരാജന് നേരെ ചീറി വന്ന ചരിത്രമൊക്കെ ഉണ്ട്. അതൊക്കെ കൂട്ടിവായിക്കണം. എന്തായാലും ആ കേസിന്റെ ബാക്കിപത്രമാണ് ഈ സുപ്രീംകോടതി വിധി. എന്തായാലും ഇനി കൊതക്കാണ ശേഖരം അടക്കമുള്ള പത്മനാഭന്റെ നിധി തിരുവിതാംകൂർ രാജകുടുംബത്തിന് കള്ളക്കടത്ത് നടത്താൻ സാധിക്കില്ല എന്ന് നമുക്ക് പ്രതീക്ഷിക്കാം.

Latest news
POPPULAR NEWS