ലക്നോ: പാക്കിസ്ഥാന്റെ ഭീകരവാദ ചാരസംഗടനയായ ഐ എസ് എസിന്റെ എജന്റ് എം റാഷിദ് ഉത്തര്‍പ്രദേശില്‍ പിടിയിലായി. ഉത്തര്‍പ്രദേശ് ഭീകര വിരുദ്ധ സ്ക്വാഡും മിലിട്ടറി ഇന്റലിജെന്സും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് മൂന്നു ദിവസമായി സംസ്ഥാനത്ത് അന്വേഷണം നടക്കുക ആയിരുന്നു. ഇയാളുടെ ഫോണ്‍ കേന്ദ്രീകരിച്ചു ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയിരുന്നു.ഒടുവില്‍ പിടിയിലാകുകയായിരുന്നു. ഫോണിലെ വാട്ട്‌സ് അപ്പ് സന്ദേശങ്ങളും കാള്കളും പരിശോധിച്ച് വരികയാണ്.