തീവ്ര സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്

ന്യുഡൽഹി : തീവ്ര സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. രാമനവമി ആഘോഷങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ പോപുലർ ഫ്രണ്ടാണെന്ന് ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ ഈ നീക്കം.

രാമനവമി ആഘോഷങ്ങൾക്ക് നേരെ വിവിധ സംസ്ഥാനങ്ങളിൽ ആക്രമണം നടന്നിരുന്നു. രാമനവമി ഘോഷയാത്രയ്ക്ക് നേരെ മധ്യപ്രദേശിൽ കല്ലേറുണ്ടായതിനെ തുടർന്ന് സർക്കാർ അക്രമികളുടെ വീടുകൾ പൊളിച്ച് കളയുന്നതടക്കമുള്ള നടപടികൾ സ്വീകരിച്ചിരുന്നു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ ആക്രമണം നടത്തിയത് പോപ്പുലർ ഫ്രണ്ട് ആണെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

  കോവിഡ് ബാധിച്ചവരെ മരണത്തിലേക്ക് തള്ളിവിടുന്നത് ഈ ഹോർമോൺ ഉള്ളവരെന്ന് പഠനം

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യത്തിൽ ഈ ആഴ്ച തീരുമാനം ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിരോധനത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായും വിജ്ഞാപനം ഉടൻ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇസ്ലാമിക് സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് നേരത്തെ ബിജെപി അടക്കമുള്ള ദേശീയ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ചില സംസ്ഥാനങ്ങളിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുകയും ചെയ്തിട്ടുണ്ട്.

Latest news
POPPULAR NEWS