തുടക്ക കാലത്ത് നായകന്റെ കൂടെ കിടന്ന് അഭിനയിക്കാൻ അച്ഛൻ സമ്മതിച്ചിരുന്നില്ല ; തുറന്ന് പറഞ്ഞ് ലക്ഷ്മി ഗോപാലസ്വാമി

നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച താരമാണ് ലക്ഷ്മി ഗോപാലസ്വാമി. ലോഹിതദാസ് സംവിധാനം ചെയ്ത് 2002 ൽ പുറത്തിറങ്ങിയ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ മമ്മുട്ടിയുടെ നായികയായിട്ടായിരുന്നു താരം അഭിനയജീവിതം ആരംഭിച്ചത്. ആദ്യചിത്രത്തിലൂടെത്തന്നെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേനേടുവാൻ താരത്തിന് സാധിച്ചു. പിന്നീട് കൊച്ചു കൊച്ചു സന്തോഷങ്ങൾ, അച്ഛനെയാണെനിക്കിഷ്ട്ടം, വാമനപുരം ബസ്റൂട്ട്, ക്രിസ്ത്യൻ ബ്രദേഴ്‌സ്, ഇവിടം സ്വർഗ്ഗമാണ് തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. അഭിനയത്തിനുപുറമെ നൃത്തത്തിൽ സജീവമായ താരം നൃത്ത രംഗത്തും സജീവമാണ്.

അഭിനയത്തിലും നൃത്തത്തിലും സജീവമാണെങ്കിലും ഇപ്പോഴും താരം വിവാഹിതയായിട്ടില്ല. ഇതുവരെയും വിവാഹം കഴിക്കാത്തതിന്റെ കാരണം അതിനു യോജിച്ച ഒരാളെ കണ്ടെത്തിയിട്ടില്ല എന്നാണ് ഒരിക്കൽ ഇന്റർവ്യൂവിലൂടെ താരം വ്യക്തമാക്കിയത്. ഇപ്പോഴിതാ തന്റെ ആദ്യ ചിത്രത്തിലെ അനുഭവങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. താൻ ഏറെ ഇഷ്ട്ടത്തോടെയാണ് ആദ്യചിത്രത്തിൽ അഭിനയിച്ചതെന്നും എന്നാൽ പലപ്പോഴും പേടിയുണ്ടായിരുന്നുവെന്നും താരം പറയുന്നു.

  നയൻ‌താര എന്റെ ഭർത്താവിനെ തട്ടി എടുത്ത് എന്റെ ജീവിതം തകർത്തു അവൾ ശിക്ഷിക്കപ്പെടണം ; റംലത്ത്

നായകനുമായി കട്ടിലിൽ കിടക്കുന്ന രംഗങ്ങളൊന്നും ഉണ്ടാകാൻ പാടില്ല എന്നായിരുന്നു തന്റെ അച്ഛന്റെ നിബന്ധന. കുടുംബത്തിൽ നിന്ന് അങ്ങനൊരു നിബന്ധന ഉണ്ടായിരുന്നത് കൊണ്ട് ആദ്യ ചിത്രങ്ങളിലോക്കെ അത്തരം രംഗങ്ങൾക്ക് ഡ്യൂപ്പിനെ ഉപയോഗിക്കുമായിരുന്നു. നായകന്റെ കൂടെ കിടക്കുന്ന രംഗങ്ങൾ ഉണ്ടെന്ന് അറിഞ്ഞാൽ അത്തരം ചിത്രങ്ങൾ ഒഴിവാക്കാറുണ്ടായിരുന്നെന്നും താരം പറയുന്നു. ആദ്യ ചിത്രങ്ങളിൽ അഭിനയിക്കുമ്പോൾ ഒരുപാട് നല്ല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും താരം പറയുന്നു.

Latest news
POPPULAR NEWS