സാധാരണ ഒരു സ്ത്രീയുടേത് പോലെ മാറ് ഈ സ്ത്രീക്ക് ഉള്ളതായി ഞാൻ കണ്ടില്ല ഉണ്ടെങ്കിൽ തന്നെ അങ്ങനെ ഒരു അവയവം എന്റെ കണ്ണിൽ പെട്ടില്ല ; രഹ്‌ന ഫാത്തിമയ്‌ക്കെതിരെ കുറിപ്പുമായി അനശ്വര ജ്ഞാന

സ്വന്തം മക്കളെകൊണ്ട് തന്റെ ന-ഗ്ന ശരീരത്തിൽ ചിത്രം വരയ്ക്കുന്ന രഹനാ ഫാത്തിമയുടെ വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ചർച്ചാ വിഷയമായി മാറിയിരുന്നു. നിരവധി ആളുകൾ ഇതിനെ എതിർത്തും അനുകൂലിച്ചും രംഗത്തെത്തുകയുണ്ടായി. മേൽവസ്ത്രമില്ലാതെ കിടക്കുന്ന രഹനാ ഫാത്തിമ തന്റെ ശരീരത്തിൽ ചിത്രം വരയ്ക്കുന്ന രംഗങ്ങളാണ് വീഡിയോ ദൃശ്യങ്ങളിൽ ഉള്ളത്. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ രഹനാ ഫാത്തിമയ്ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. രഹാനയുടെ രീതികളെ വിമർശിച്ചു കൊണ്ട് അനശ്വര ഞ്ജാന എന്ന എഴുത്ത്കാരിയുടെ ഫേസ്ബുക്ക് കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. ഈ സ്ത്രീയുടെ പേര് എഴുതാൻ തന്നെ ബുദ്ധിമുട്ട് ഉണ്ടെന്നും ഒരു സമുദായത്തെ മുഴുവൻ അപമാനിക്കാൻ ഇറങ്ങി തിരിച്ചിരിക്കുകയാണെന്നും അനശ്വരയുടെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

ഈ സ്ത്രീയുടെ പേര് എഴുതാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.കാരണം അത് തന്നെ ആണോ യഥാർത്ഥ പേര് എന്ന് എനിക്ക് അറിയില്ല. ഒരുപക്ഷെ ഒരു സമുദായത്തെ മുഴുവൻ അപമാനിക്കാൻ മനഃപൂർവം കൊണ്ടുനടക്കുന്ന പേരാണെങ്കിൽ ഞാൻ അതിനൊരു പ്രജോതനം ആവാൻ ഉദ്ദേശിക്കുന്നില്ല. ഇപ്പോഴാണ് ഈ ചേച്ചിയുടെ മു-ലകൾ എന്ന് പറയപ്പെടുന്ന അവയവം ഞാൻ ശരിക്ക് കാണുന്നത് ഈ വീഡിയോ ഞാൻ രണ്ട് തവണ കണ്ടു. ഒന്ന് എന്റെ സ്വന്തം ചിന്തയിലൂടെ, ഒരു അമ്മ എന്ന വിചാരത്തോടെ. രണ്ടാമത് ആ കുഞ്ഞിന്റെ കണ്ണിലൂടെ എനിക്കും ഒരു മകൻ ഉണ്ട് എന്ന ബോധ്യത്തോടെ. എന്റെ കാര്യം അവിടെ നിൽക്കട്ടെ ആ മോന്റെ കാര്യം എടുക്കാം. അവൻ എന്ത് ലാഘവത്തോടെ ആണ് ആ ചിത്രം വരക്കുന്നത്. ആ മോൻ നല്ല ഒരു കലാകാരൻ ആണ് അവന്റെ ശ്രദ്ധയും ചിന്തയും അവന്റെ വരകളിൽ മാത്രം ആണ്. ആ ചിത്രത്തോട് അവൻ പുലർത്തിയ ആത്മാർത്ഥത ചേച്ചി അവസാനം കാണാടിയിൽ നോക്കുമ്പോൾ നമ്മുക്കും കാണാൻ സാധിക്കും.

വളരെ മനോഹരമായിട്ടാണ് ആ ചിത്രം വരച്ചു പൂർത്തിയാക്കിയിരിക്കുന്നത്. ആ കുഞ്ഞു വരച്ച ചിത്രം ഒരു phoenix പക്ഷിയുടേതാണ്. എല്ലാ ചാരത്തിൽ നിന്നും അവനും അവന്റെ കഴിവുകളും ഒരു phoenix പക്ഷിയെ പോലെ ഉയർന്നു പറക്കട്ടെ. സാധാരണ ഒരു സ്ത്രീയുടേത് പോലെ മാറ് ഈ സ്ത്രീക്ക് ഉള്ളതായി ഞാൻ കണ്ടില്ല ഉണ്ടെങ്കിൽ തന്നെ അങ്ങനെ ഒരു അവയവം എന്റെ കണ്ണിൽ പെട്ടില്ല. പേരിനു എന്തോ ഒന്ന് അവിടെ ഉണ്ട് അത് പുരുഷന്മാർക്കും കാണാറുണ്ട്. ആ മോനും അവിടെ പ്രതേകിച്ചു ഒന്നും ഉള്ളതായി തോന്നിയിട്ടില്ല.അതുകൊണ്ട് ആ കുഞ്ഞിന് വേര്തിരിവുകളും തോന്നി കാണില്ല.എന്ന് കരുതി ചേച്ചിയെ പോലെ എല്ലാ അമ്മമാർക്കും മക്കളെ അങ്ങനെ വളർത്താൻ കഴിയില്ല. തുടുത്തു ഉയർന്നു ഉരുണ്ട മാ-റുകൾ ഉള്ള സ്ത്രീകൾ മക്കളെ ന-ഗ്നസത്യങ്ങൾ പഠിപ്പിക്കാൻ പോയാൽ വിവരം അറിയും.പഴയ കാലഘട്ടങ്ങളിലേതു പോലെ ലൈം-ഗീകതയെ കുറിച്ചും ന-ഗ്നതയെ കുറിച്ചും ബോധം ഇല്ലാതെ അല്ല ഇന്നത്തെ തലമുറ വളർന്നു വരുന്നത്. തിരിച്ചറിവ് ഉണ്ടാവുന്ന പ്രായത്തിൽ ആണ് മക്കൾക്ക്‌ കാര്യങ്ങൾ പറഞ്ഞു പഠിപ്പിച്ചു കൊടുക്കേണ്ടത്. അമ്മയുടെ തട്ടിടിഞ്ഞ വയറും അതിലെ മാതൃത്വത്തിന്റെ അടയാളങ്ങളുമാണ് മക്കളെ കാണിച്ചു കൊടുക്കേണ്ടത് മറിച്ചു പൊ-ക്കിൾ കുഴിയും മു-ലകളും അല്ല.

അമ്മേടെ മാ-റുകൾ ആദ്യം കുഞ്ഞിന്റെ ജീവന് വേണ്ടി മുലയൂട്ടണം അതിന് ശേഷം ആ മാ-റിടത്തിൽ നിന്നും താളംകൊട്ടുന്ന നെഞ്ചിടിപ്പുകൾ അവന് താരാട്ടാവണം, ആ താളത്തിന്റെ മേന്മയിൽ അവൻ വളരണം.
അമ്മ മക്കളെ തല്ലണം തലോടണം അമ്മയുടെ മടിത്തട്ടിലും ഇടനെഞ്ചിലും മക്കൾക്ക്‌ ആശ്രയവും കരുതലും നൽകണം പ്രസവിച്ച കാലവും ഗർഭകാലവും ഓർമകളും വേദനകളും മുറിവുകളും പാടുകളും മക്കളോട് പങ്കുവെക്കണം. സ്വന്തം അമ്മയെ ഓരോ സ്ത്രീയിലും ആദരവോടെ കാണാൻ കുഞ്ഞിനെ പ്രാപ്തനാക്കണം.
അമ്മയെ ബഹുമാനിക്കുന്ന, അമ്മ സ്നേഹം കൊടുത്തു കൊഞ്ചിച്ചു വളർത്തിയ ഒരു മകനും വഴി തെറ്റില്ല. എവിടെയോ എന്തൊക്കെയോ നിഷേധിക്കപ്പെട്ടവരും ഇത്തരം വളർത്തു ദോഷം അനുഭവിക്കേണ്ടി വന്നവരും ആയ ഇന്നത്തെ കഴിവും മൂല്യങ്ങളും ഉള്ള പല കുഞ്ഞുങ്ങളുമാണ് നാളത്തെ സമൂഹത്തിന്റെ പേടി സ്വപ്നമാവുന്നത്.