തുണിക്കടയിൽ ചെന്നാൽ ഡ്രസ്സ്‌ ഇട്ടു നോക്കുന്നു, ചെരുപ്പുകളും ഇട്ടു നോക്കുന്നു, സ്ത്രീകൾ സ്വകാര്യമായി വരുന്ന ബ്യൂട്ടിപാർലർ ഒരേ സമയം ഒരാൾക്ക് തുറന്നു കൊടുക്കൂ: സന്തോഷ്‌ പണ്ഡിറ്റ്‌ പറയുന്നു

കൊറോണ വൈറസ് പടരുന്ന സാഹചര്യം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തു ബ്യൂട്ടിപാർലറും മറ്റും രണ്ട് മാസക്കാലത്തോളമായി അടഞ്ഞു കിടക്കുകയാണ്. എന്നാൽ സലൂണുകളും ബ്യൂട്ടിപാർലറുകളും തുറന്നു പ്രവർത്തിക്കുന്നതിന് വേണ്ടി സർക്കാർ അനുമതി നൽകിയെങ്കിലും ഹെയർ കട്ടിംഗിന് മാത്രമേ അനുമതി നൽകിയിട്ടുള്ളൂ. എന്നാൽ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വരുന്ന വനിതകളുടെ ബ്യൂട്ടിപാർലറുകൾ ഇത്തരം സാഹചര്യങ്ങളിൽ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. എന്നാൽ ജീവനക്കാരുടെ സങ്കടം മനസിലാക്കി വേണ്ട രീതിയിലുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണമെന്ന് സിനിമതാരം സന്തോഷ്‌ പണ്ഡിറ്റ്‌ പറയുന്നു. ഇത് സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…

പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം, Beauty Parlour രംഗത്ത് പ്രവ൪ത്തിക്കുന്നവ൪ ഇപ്പോള് വ൯ പ്രതിസന്ധിയിലൂടെ ആണ് കടന്ന് പോകുന്നത്. കോവിഡ് 19 ന്റെ സാമൂഹ്യവ്യാപനം തടയുന്നതിന്റെ ഭാഗമായി സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനു മുന്നേ തന്നെ ബ്യൂട്ടി പാർലർ അടച്ചവരാണ് അവ൪,
ലോക് ഡൌണിന്റെ വിവിധ ഘട്ടങ്ങളിലായി അനുവദിച്ച ഇളവിന്റെ ആനുകൂല്യത്തിൽ കേരളത്തിലെ ബാർബർ ഷോപ്പുകൾ മുഴുവനായും തുറന്ന് പ്രവർത്തിച്ചെങ്കിലും പല വനിതാ ബ്യൂട്ടി പാർലറുകൾ ഇപ്പോഴും അടഞ്ഞു തന്നെ കിടക്കുകയാണ്, സലൂണുകളും ബ്യൂട്ടി പർലറുകളും തുറന്നു പ്രവർത്തിപ്പിക്കാൻ സർക്കാർ അനുവാദം നൽകിയെങ്കിലും അവിടെ ഹെയർ കട്ടിങ് മാത്രമേ പാടുള്ളൂ എന്ന കർശന നിർദ്ദേശം നൽകിയിട്ടുണ്ട് .
എന്നാല് ബഹുഭൂരിപക്ഷം വനിതകൾ ഉപജീവനോപാധിക്കായി തുടങ്ങിയ ബ്യൂട്ടി പാർലർ വരുമാനത്തിന്ടെ പത്തു ശതമാനം പോലും വരുന്നതല്ല വനിതകളുടെ ഹെയർ കട്ടിങ് എന്ന് എല്ലാവരും അറിയണം. (ആണുങ്ങളാണ് മുടി മുറിക്കുക. പെണ്ണുങ്ങള് ഭൂരിഭാഗവും എങ്ങനെ നല്ല തിക്കുള്ള മുടി ഉണ്ടാക്കാം എന്ന് ചിന്തിക്കുന്നവരാണ്)

പാർലർ തുറന്നാലും ഇല്ലെങ്കിലും, വാടകയും മറ്റു ബാധ്യതകളും , ജീവനക്കാരുടെ ശമ്പളവും നല്കണം. പല൪ക്കും തൊഴിൽ ഇല്ലാതായിട്ട് മൂന്നു മാസം ആയി. അനാവശ്യമായ ആശങ്കയിൽ Beauty Parlour മേഖലയെ ഉൾപ്പെടുത്തി ഈ തൊഴിൽ മേഖലയുടെ ഭാവി അപകടത്തിലാക്കുന്നൊരു പ്രവണതയാണിപ്പോൾ കണ്ടുവരുന്നത്,
രോഗവ്യാപന സാധ്യതയുള്ള എല്ലാ മേഖലക്കും പ്രവർത്തനാനുമതി നൽകിയിട്ടും,മദ്യ ശാലക്കു മുന്നിലും മാർക്കറ്റിലും ,തുണിക്കടയിലും സാമൂഹ്യ അകലം പാലിക്കാത്ത കൂടിച്ചേരൽ വ്യാപകമായിട്ടും പാർലർ മേഖല മാത്രം അപായ കേന്ദ്രമാക്കി മാറ്റി നിർത്തിയതെന്തു കൊണ്ടാണെന്നു മനസിലാവുന്നില്ല ? ഇത്രയും സർക്കാർ നിയന്ത്രത്തിൽ പോകുന്ന സംസ്ഥാനത്തു അവ൪ക്കും കരുതലോടെ ജോലി ചെയ്യാൻ പറ്റും . കാരണം അഞ്ച് ഉപഭോക്താക്കൾ മാത്രമേ ഒരേ സമയം പരമാവധി വരുകയുള്ളു. ഇപ്പോൾ തന്നെ തുടരെ ചാനലുകാ൪ ന്യൂസ്‌ റീഡ൪മാർ പാർലർ ഇല്ല ഇല്ല എന്ന് പറഞ്ഞു ഒരു അകലം സാധാരണ ജനങ്ങളിൽ നിന്ന് ഇവ൪ക്ക് ഉണ്ടാക്കിയിട്ടുണ്ട്.

അത് കൊണ്ട് സൂക്ഷ്മമായ സുരക്ഷാ സംവിധാനങ്ങളുടെ അകമ്പടിയോടെ ഒരിക്കൽ മാത്രം ഉപയോഗിക്കുന്ന സാധനങ്ങൾ ഉപയോഗിച്ച് തുറന്നു പ്രവർത്തിപ്പിക്കാനുള്ള അനുമതി നൽകണമെന്നും , അതുവഴി വിവിധങ്ങളായ ലോണുകൾ വഴിയും കിടപ്പാടവും താലിമാലയും പണയപ്പെടുത്തിയും തുടങ്ങിയ വലിയൊരു വിഭാഗം വനിതകളുടെ സ്വയം തൊഴിൽ മേഖലയായ ബ്യൂട്ടി പാർലർ മേഖലയെ സംരക്ഷിക്കണമെന്നും വിനീതമായി അഭ്യർത്ഥിക്കുകയാണ്. ഒരു തുണികടയിൽ ചെന്നാൽ ഡ്രസ്സ്‌ ഒന്നിൽ കൂടുതൽ എണ്ണം ശരീരങ്ങളിൽ പാകം നോക്കി ആണ് എടുക്കുന്നത് ചെരുപ്പ് അങ്ങനെ തന്നെ സൂപ്പർ മാർക്കറ്റുകളിലും ഒരു ഉത്പന്നത്തിൽ പലരും ടച്ച്‌ ചെയ്യുന്നു സ്ത്രീകൾ ഏറ്റവും സ്വകാര്യമായി വരുന്ന പാർലറുകൾ ഒരു സമയം ഒരാൾക്ക് മാത്രമേ സർവീസ് കൊടുക്കൂ. സൗന്ദര്യ സംരക്ഷണം ആവശ്യ സർവീസ് ആണ് എന്നു കരുതുന്നവര് ധൈര്യമായ് വരട്ടെ .
Beauty Parlour ജീവനക്കാരുടെ സങ്കടം മനസിലാക്കി വേണ്ട നടപടികൾ സ൪ക്കാ൪ ഉടനെ കൈക്കൊള്ളണം എന്ന് അപേക്ഷിക്കുന്നു..