തുണിത്തരങ്ങൾക്കൊപ്പം ഒളിപ്പിച്ച് കടത്തിയത് ഒരു കോടി രൂപയുടെ മയക്ക് മരുന്ന് കണ്ണൂരിൽ ഭാര്യയും ഭർത്താവും അറസ്റ്റിൽ

കണ്ണൂർ : ഒരു കോടി രൂപയുടെ മയക്ക് മരുന്നുമായി ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. കൊയ്യോട് സ്വദേശി അഫ്സൽ (35), ഭാര്യ ബൾക്കീസ് (28) എന്നിവരെയാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് രണ്ട് കിലോയോളം തൂക്കം വരുന്ന മാരക മയക്ക് മരുന്നായ എംഡിഎംഎ പിടിച്ചെടുത്തു. കൂടാതെ ഏഴര ഗ്രാം ഒപിഎം, അറുപത്തിയേഴ്‌ ഗ്രാം ബ്രൗൺ ഷുഗർ എന്നിവയും പോലീസ് പിടിച്ചെടുത്തു. ഒരു കോടി രൂപയുടെ അടുത്ത് വില വരുന്ന മയക്ക് മരുന്നുകളാണ് പോലീസ് പിടിച്ചെടുത്തത്.

കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ ശ്രീജിത്ത് കോടേരിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്. ബാംഗ്ലൂരിൽ നിന്നും വരുന്ന ടൂറിസ്റ്റ് ബസ് വഴിയാണ് മയക്ക് മരുന്ന് കേരളത്തിലേക്ക് കടത്തിയിരുന്നത്. ബാംഗ്ലൂരിൽ നിന്നും വരുന്ന തുണിത്തരങ്ങൾക്കിടയിൽ ഒളിപ്പിച്ച് വെച്ചാണ് മയക്ക് മരുന്ന് കേരളത്തിൽ എത്തിക്കുന്നത്. പാർസൽ വഴിയെത്തിയ മയക്ക് മരുന്ന് പ്രതികൾ എത്തി കൈപറ്റുന്നതിനിടയിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

  എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് മാസ്കുമായി എ.ബി.വി.പി

പ്രതികളിൽ ഒരാളായ ബൾക്കീസ് നെതിരെ എടക്കാട് പോലീസ് സ്റ്റേഷനിൽ മയക്ക് മരുന്ന് കടത്തിയ കേസ് നിലവിൽ ഉള്ളതായി പോലീസ് പറയുന്നു. വാട്സാപ്പിലൂടെയാണ് മയക്ക് മരുന്ന് ഇടപാട് നടത്തിയിരുന്നത്. ആവശ്യക്കാർ പണം ഓൺലൈനിലൂടെ ട്രാൻസഫർ ചെയ്യുകയും ആവിശ്യക്കാർ പറയുന്ന സ്ഥലത്ത് മയക്ക് മരുന്ന് പാക്കറ്റുകളാക്കി വഴിയരികിൽ ഉപേക്ഷിച്ച് പോകുകയുമാണ് ഇവരുടെ രീതി. കണ്ണൂരിലെ മയക്ക് മരുന്ന് വിതരണക്കാരിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായതെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു. വിപുലമായ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് വ്യക്തമാക്കി.

Latest news
POPPULAR NEWS