സിദ്ധാർഥ് സംവിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്രമേഖലയിലേക്ക് കടന്നുവന്ന താരമാണ് മാളവിക മേനോൻ. എന്നാൽ ആസിഫലിയുടെ നായികയായി 916 എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായും സഹോദരിയായും തിളങ്ങിയ മാളവിക അഭിനയത്തിന് പുറമെ നൃത്തരംഗത്തും സജീവമാണ്.
മലയാളത്തിനേക്കാൾ തമിഴ് ചലച്ചിത്രങ്ങളിലായിരുന്നു താരം കൂടുതലായും തിളങ്ങിയത്.1998ൽ തൃശൂർ കൊടുങ്ങല്ലൂരിൽ ജനിച്ച താരം 2012മുതലാണ് അഭിനയജീവിതം ആരംഭിക്കുന്നത്. നടൻ, സർ സി പി, ഞാൻ മേരിക്കുട്ടി, ജോസഫ്, തുടങ്ങിയ മലയാള ചിത്രങ്ങളിലും അരുവ സൺഡേ, നിജമ നിഴല, വേതു വെട്ടു തുടങ്ങിയ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു.
സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മാളവിക പങ്കുവച്ച ചിത്രത്തിനെതിരെ അശ്ളീല കമന്റിട്ട ആളുകൾക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. തുണിയുരിഞ്ഞാൽ അഭിനന്ദിക്കാൻ ആളുകൾ ഉണ്ടാവുമെന്നും തുണിയുടെ അളവ് കുറക്കുന്നത് സൗന്ദര്യവും സഭ്യതയുമാണെന്നൊക്കെ വിശേഷിപ്പിക്കുന്ന പരിഷ്ക്കാരികൾ വളർന്നു വരുന്ന നാടണ് നമ്മുടേതെന്നും തുണിയുരിയുന്നത് ചന്തയിലാണെന്ന വല്ല ബോധവുമുണ്ടോയെന്നും സത്യത്തിൽ ഇതെല്ലാം ആഭാസമല്ലേ എന്നും സദാചാരത്തിന് യോജിച്ചതല്ല എന്നുമാണ് മാളവികയുടെ ചിത്രത്തിന് താഴെ വന്ന കമന്റ്.
എന്തുചെയ്യണം ചെയ്യണ്ട എന്നുതീരുമാനിക്കുന്നത്തിനുള്ള സ്വാതന്ത്ര്യം അവനവന്റെ ആണെന്നും താൻ മറ്റുള്ളവരുടെ കാര്യം അന്വേഷിക്കാറില്ലന്നുമാണ് താരം നൽകിയ മറുപടി.