തൂത്തുക്കുടി കസ്റ്റഡി മ-രണത്തിൽ പ്രതികളായ നാല് പോലീസുകാർ കൂടി അറസ്റ്റിൽ

ചെന്നൈ: തൂത്തുക്കുടിയിൽ സാത്താൻകുളം പോലീസ് സ്റ്റേഷനിൽ അച്ഛനെയും മകനെയും കസ്റ്റഡിയിലെടുക്കുകയും ക്രൂ-രമായി മർ-ദ്ദനത്തിനൊടുവിൽ മര-ണപ്പെടുകയും ചെയ്ത സംഭവത്തിൽ നാല് പോലീസുകാരെ കൂടി കസ്റ്റഡിയിലെടുത്തു. എസ് ഐ ബാലകൃഷ്ണൻ, മുത്തുരാജ്, ഇൻസ്പെക്ടർ ശ്രീധർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം അഞ്ചായി ഉയർന്നു. ലോക്ഡൗണിൽ അനുവദിച്ച സമയം കഴിഞ്ഞിട്ടും കട തുറന്നു വെച്ചന്ന് ആരോപിച്ച് വ്യാപാരിയായ ജയരാജനെയും മകൻ ബെനക്സിനെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിൽ വച്ച് നടന്ന മ-ർദ്ദനത്തിനൊടുവിൽ ഇരുവരും കൊ-ല്ലപ്പെടുകയായിരുന്നു.

  ഏതു കൊമ്പത്തെ നായിക സംവിധായിക ആയാലും ജോലി എടുപ്പിച്ചിട്ടു സഹപ്രവർത്തകയോട് ഇങ്ങനെ ആണോ ചെയുന്നത്: ഡബ്ലിയൂ സി സിക്കെതിരെ ഷിബു ജി സുശീല

മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് നിർദേശം അനുസരിച്ച് സംഭവത്തിൽ ക്രൈംബ്രാഞ്ച് സി ഐ ഡി ഇന്നലെയാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനൊടുവിലാണ് പോലീസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. സംഭവത്തിലെ പ്രതികളായ പോലീസുകാരെ കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് ജനം തെരുവിൽ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്തു.

Latest news
POPPULAR NEWS