തൃക്കാക്കരയിൽ മർദ്ദനമേറ്റനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ അമ്മുമ്മയും അമ്മയും ആത്മഹത്യ ചെയ്യാൻ ശ്രമം നടത്തി

കൊച്ചി : തൃക്കാക്കരയിൽ മർദ്ദനമേറ്റനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ അമ്മുമ്മയും അമ്മയും ആത്മഹത്യ ചെയ്യാൻ ശ്രമം നടത്തി. കൈയിലെ ഞരമ്പ് മുറിച്ചാണ് ഇരുവരും ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. കുട്ടിയുടെ അമ്മ ഇന്നലെ രാത്രിയാണ് ആത്മഹത്യ ശ്രമം നടത്തിയത്. ഇന്ന് രാവിലെ കുട്ടിയുടെ അമ്മുമ്മയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

അമ്മുമ്മയുടെ അത്യാസന്ന നിലയിലായിരുന്നു. നിലവിൽ രണ്ട് പേരും അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അതേസമയം ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുള്ളതായി ഡോക്ടർമാർ പറഞ്ഞു. കുട്ടി കണ്ണ് തുറന്നിട്ടുണ്ടെന്നും, സ്വന്തമായി ശ്വസിക്കാൻ കുട്ടിക്ക് സാധിക്കുന്നുണ്ടെന്നും വെന്റിലേറ്ററിൽ നിന്നും മാറ്റിയതായും ഡോകടർ പറഞ്ഞു.

  സംസ്ഥാനത്തെ തീയേറ്ററുകൾ അടുത്ത ആഴ്ച തുറക്കുമെന്ന് തീയേറ്റർ ഉടമകൾ

കുട്ടിക്ക് മർദ്ദനമേറ്റത്തല്ലെന്നാണ് അമ്മയും അമ്മുമ്മയും പോലീസിൽ മൊഴി നൽകിയത്. എന്നാൽ ഇരുവർക്കുമെതിരെ കുട്ടിയുടെ പിതാവ് ഗുരുതര ആരോപങ്ങളുമായി രംഗത്തെത്തി. കുട്ടിയെ ഇല്ലാതാക്കാനാണ് അമ്മയും അമ്മുമ്മയും ശ്രമിച്ചതെന്ന് പിതാവ് ആരോപിച്ചു. സഹോദരിയുടെ സുഹൃത്ത് ആന്റണി ടിജോയ്ക്കും ഇതിൽ പകുണ്ടെന്ന് പിതാവ് പറയുന്നു. കാലങ്ങളായി മകൾക്ക് മർദ്ദനമേൽക്കുന്നതായും കൈയൊടിഞ്ഞ് ബോധരഹിതയായത് കൊണ്ടാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതെന്നും പിതാവ് പറഞ്ഞു.

Latest news
POPPULAR NEWS