തൃക്കാക്കരയിൽ രണ്ടര വയസുകാരിയെ മർദ്ദനമേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു

കൊച്ചി : തൃക്കാക്കരയിൽ രണ്ടര വയസുകാരിയെ മർദ്ദനമേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിക്ക് മതിയായ സംരക്ഷണമോ ചികിത്സയോ നൽകിയില്ലെന്ന കാരണത്താലാണ് ബാലാവകാശ നിയമപ്രകാരം പോലീസ് കേസെടുത്തത്.

തൃക്കാക്കര സ്വദേശിയായ പെൺകുട്ടിയെ കഴിഞ്ഞ ദിവസമാണ് മർദ്ദനമേറ്റ നിലയിൽ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാക്കനാടുള്ള ആശുപത്രിയിലായിരുന്നു ആദ്യം കൂട്ടിയെ പ്രവേശിപ്പിച്ചത്. എന്നാൽ കുട്ടിയുടെ തലയോട്ടി പൊട്ടിയ നിലയിലായതിനാൽ മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു.

കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകളും നിരവധി പരിക്കുകളും കണ്ടതിനെ തുടർന്ന് അമ്മയോട് കാര്യം തിരക്കിയെങ്കിലും പരസ്പര വിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. തുടർന്ന് സംശയം തോന്നിയതിനെ തുടർന്ന് ഡോക്ടർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി അമ്മയിൽ നിന്നും മൊഴിയെടുത്തു. കുട്ടി വീണതിനെ തുടർന്നാണ് മുറിവുണ്ടായതെന്ന് അമ്മ പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. എന്നാൽ പോലീസ് ഇത് വിശ്വാസത്തിൽ എടുത്തിട്ടില്ലെന്നാണ് വിവരം.

  ലോകകപ്പ് ഫുട്‌ബോൾ കട്ട് ഔട്ട് ഉയർത്തുന്നതിനിടയിൽ ഷോക്കേറ്റ് യുവാവ് മരിച്ചു

അതേസമയം കുട്ടിയുടെ രക്ഷിതാക്കൾ കുറച്ച് മാസങ്ങളായി അകന്ന് കഴിയുകയായിരുന്നു. കുടുംബ വഴക്കിനെ തുടർന്നുണ്ടായ സംഘർഷമാണോ കുട്ടിക്ക് മർദ്ദനമേൽക്കാൻ ഇടയായതെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. കുട്ടിയുടെ തലയിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട് എംആർഐ സ്കാനിംഗിന് ശേഷമേ കൂടുതൽ വിവരങ്ങൾ പറയാനാകൂ എന്ന് ആശുപത്രി അധികൃതർ പറയുന്നു.

Latest news
POPPULAR NEWS