തൃപ്പൂണിത്തുറയിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരിയെ സഹപ്രവർത്തകയുടെ ഭർത്താവ് ക്രൂരമായി മർദിച്ചതായി പരാതി

കൊച്ചി : തൃപ്പൂണിത്തുറയിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരിയെ സഹപ്രവർത്തകയുടെ ഭർത്താവ് ക്രൂരമായി മർദിച്ചതായി പരാതി. തൃപ്പൂണിത്തുറ പുതിയകാവ് സ്വദേശി ഷിജി സുധിലാലിനാണ് മർദ്ദനമേറ്റത്. സഹപ്രവർത്തകയുടെ ഭർത്താവ് സതീഷ് സൂപ്പർമാർക്കറ്റിലെത്തി ഹെൽമറ്റ് ഉപയോഗിച്ച് മർദിക്കുകയായിരുന്നു.

സൂപ്പർമാർക്കറ്റിലെ ഫോണിൽ വിളിച്ച സതീഷ് ഭാര്യയ്ക്ക് ഫോൺ കൊടുക്കാൻ ആവശ്യപ്പെട്ടിരുന്നു എന്നാൽ തിരക്കായതിനാൽ ഇപ്പോൾ പറ്റില്ലെന്ന് പറഞ്ഞ് ഷിജി ഫോൺ കട്ട് ചെയ്യുകയായിരുന്നു. ഇതിൽ പ്രകോപിതനായ സതീഷ് സൂപ്പർമാർക്കറ്റിലെത്തി ഷിജിയെ ആക്രമിക്കുകയായിരുന്നു. കടയുടമ തടയാൻ ശ്രമിച്ചെങ്കിലും സതീഷ് കടയുടമയെയും മർദിച്ചു.

  കനാലിൽ കയാക്കിങ്ങിന് എത്തിയ വിനോദ സഞ്ചാരികളെ ആക്രമിച്ച കേസിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

തിങ്കളാഴ്ച ഉച്ചയോടെയാണ് സതീഷ് സൂപ്പർമാർക്കറ്റിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. മർദ്ദനമേറ്റതിന് പിന്നാലെ ഷിജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പോലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ പരിക്കേറ്റയാളോ ബന്ധുക്കളോ നേരിട്ടെത്തി പരാതി നൽകിയാലേ പരാതി സ്വീകരിക്കു എന്നായിരുന്നു പോലീസ് നിലപാട്. പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സതീഷിനെതിരെ കേസെടുക്കാൻ പോലീസ് തയാറായില്ലെന്നും ആരോപണം ഉയരുന്നുണ്ട്.

അതേസമയം അക്രമത്തിന് ശേഷം സതീഷും ഭാര്യയും ഒളിവിൽ പോയിരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.

Latest news
POPPULAR NEWS