തൃശൂരിൽ മധ്യവയകനെ ബന്ധുക്കൾ കുത്തി കൊന്നത് ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ചതിന്

തൃശൂർ : തൃശൂരിൽ മധ്യവയസ്കനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രഭാത സവാരിക്കിടെയാണ് മധ്യവയസ്കനായ ശശിക്ക് കുത്തേൽക്കുന്നത്. കുത്തേറ്റ് ചികിത്സയിലായിരുന്ന ശശി കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ശശിയുടെ ബന്ധുക്കൾ തന്നെയാണ് ഇയാളെ കുത്തി പരിക്കേല്പിച്ചതെന്ന് പോലീസ് പറയുന്നു.

ഓട്ടോ ഡ്രൈവർ ആയിരുന്ന ശശി ബന്ധുവായിരുന്ന പത്ത് വയസുകാരിയെ പീഡിപ്പിച്ചതായും ഇതിന്റെ പ്രതികാരമാണ് ശശിയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും പ്രതി പോലീസിൽ മൊഴി നൽകി. പീഡന വിവരം പെൺകുട്ടി പുറത്ത് പറഞ്ഞിരുന്നില്ല എന്നാൽ തന്റെ സുഹൃത്ത് ദൃക്‌സാക്ഷിയാണെന്നും പ്രതി പോലീസിൽ മൊഴി നൽകി. പോലീസ് അന്വേഷണത്തിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. നിരവധി തവണ പീഡനത്തിനിരയായതായും പെൺകുട്ടി പറഞ്ഞതായും പോലീസ്.