Sunday, December 3, 2023
-Advertisements-
KERALA NEWSതൃശൂരിൽ സ്‌കൂൾ വിദ്യാർത്ഥിനികളെ കാറിൽ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസിൽ യുവാക്കൾ അറസ്റ്റിൽ

തൃശൂരിൽ സ്‌കൂൾ വിദ്യാർത്ഥിനികളെ കാറിൽ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസിൽ യുവാക്കൾ അറസ്റ്റിൽ

chanakya news
-Advertisements-

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിനികളെ കാറിൽ തട്ടികൊണ്ട് പോയി പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൂർക്കഞ്ചേരി സ്വദേശി ആഷിഖ് (20), അയ്യന്തോൾ സ്വദേശി രാഹുൽ (20) എന്നിവരെയാണ് നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ കുറ്റം ചുമത്തിയാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.

-Advertisements-

കഴിഞ്ഞ ശനിയാഴ്ച സ്‌കൂളിലേക്ക് കാറുമായെത്തിയ പ്രതികൾ സ്‌കൂളിന് മുൻപിൽ നിൽക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ കാറിൽ കയറ്റികൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടികളെ കാറിൽ കയറ്റിക്കൊണ്ടു പോയതായി വിവരം ലഭിച്ച കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കാർ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് പരിശോധന ശക്തമാക്കി. ഇതിനിടയിൽ തൃക്കുമരംകൂടത്ത് വെച്ച് കാർ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നെടുപുഴ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. അതേസമയം പെൺകുട്ടികളെ കൗൺസിലിംഗിന് വിധേയരാക്കിയപ്പോൾ നേരത്തെ പെൺകുട്ടികളെ രാഹുലിന്റെ വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചതായി പെൺകുട്ടികൾ വെളിപ്പെടുത്തി. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

-Advertisements-