തെരുവ് നായ കുറുകെ ചാടി യുവാവിന്റെ കാൽ ഒടിഞ്ഞ സംഭവം ; നാലര ലക്ഷം രൂപ പഞ്ചായത്ത് നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

തൃശൂർ : ബൈക് യാത്രയ്ക്കിടെ നായ കുറുകെ ചാടി കാൽ ഒടിഞ്ഞ യുവാവിന് നാലര ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്. തെരുവ് നായകളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി സുപ്രീം കോടതി നിയോഗിച്ച സിരിജഗൻ കമ്മറ്റിയാണ് ബൈക്ക് യാത്രികന് നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടത്.

മണലൂർ സ്വദേശി സണ്ണി ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിലാണ് തെരുവ് നായ വട്ടം ചാടിയത്. തുടന്ന് ബൈക്കിന്റെ നിയന്ത്രണം വിടുകയും മറിയുകയുമായിരുന്നു. അപകടത്തിൽ സണ്ണിയുടെ കാൽ ഒടിയുകയും പത്ത് മാസത്തോളം വിശ്രമിക്കേണ്ടിയും വന്നു. അന്തിക്കാടിന് സമീപത്ത്‌വെച്ചാണ് സണ്ണിക്ക് അപകടം സംഭവിച്ചത്.

  മുൻ സി ബി ഐ തലവനും, മണിപ്പുർ നാഗാലാ‌ൻഡ് സംസ്ഥാനങ്ങളുടെ ഗവർണറുമായിരുന്ന അശ്വിനി കുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പത്ത് മാസത്തോളം വിശ്രമിച്ചിട്ടും സണ്ണിക്ക് പൂർണമായ ആരോഗ്യം തിരിച്ച് കിട്ടിയിട്ടില്ല. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് സിരിഗജൻ കമ്മിറ്റി അന്തിക്കാട് പഞ്ചായത്തിനോട് നാലര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. തെരുവ് നായകൾ ഉണ്ടാക്കുന്ന അപകടങ്ങളുടെ ഉത്തരവാദിത്വം പഞ്ചായത്തിനാണെന്ന് സിരിഗജൻ കമ്മിറ്റി ഉത്തരവിൽ പറയുന്നു.

Latest news
POPPULAR NEWS