തെറികൾ കേൾക്കുമെന്ന് അറിയാം എന്നിരുന്നാലും പറയാതെ വയ്യ: ആരാധനാലയങ്ങൾ തുറക്കുന്നതിനെ കുറിച്ച് ഡോ നെൽസൺ ജോസഫ്

തിരുവനന്തപുരം: കോവിഡ് ബാധിതരുടെ എണ്ണം സംസ്ഥാനത്തു ദിനംപ്രതി കൂടി വരുമ്പോൾ അഞ്ചാംഘട്ട ലോക്ക് ഡൗണിൽ ആരാധനാലയങ്ങൾ തുറക്കുന്നതിനുള്ള അനുമതി സർക്കാർ നല്കിയിരിക്കുകയാണ്. എന്നാൽ ചിലർ ഇതിനെ അനുകൂലിക്കുകയും മറ്റുചിലർ എതിർക്കുകയുമാണ് ചെയ്യുന്നത്. ആരാധനാലയങ്ങൾ തുറക്കുന്നതിലൂടെ സംസ്ഥാനത്ത് കോവിഡ് വൈറസ് നിയന്ത്രണാതീതമാകുമെന്നാണ് ഇൻഫോ ക്ലിനിക്കിലൂടെ ശ്രദ്ധനേടിയ ഡോ നെൽസൺ പറയുന്നത്. ഇത് സംബന്ധിച്ച് ഉള്ള അദ്ദേഹത്തിന്റെ അഭിപ്രായം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരുപം വായിക്കാം…

തെറി കേൾക്കാനിടയുണ്ട് എന്ന് കരുതിത്തന്നെ ഇടുന്ന പോസ്റ്റാണ്. ആരാധനാലയങ്ങൾ തുറക്കുന്നതിനെക്കുറിച്ച് തന്നെയാണ്. പ്രത്യേകിച്ച് ക്രൈസ്തവ ദേവാലയങ്ങൾ. പത്താം ക്ലാസ് വരെ പള്ളിയിൽ അൾത്താര ബാലനായി കുർബാനയ്ക്ക് കൂടിയിട്ടുള്ളതാണ്. വേദപാഠവും പഠിച്ചിട്ടുള്ളതാണ്. അന്നുതൊട്ട് ഇന്ന് വരെ കാണുന്ന കുർബാനകൾക്കൊക്കെയും ചില പ്രത്യേകതകളുണ്ടായിരുന്നു. അര മണിക്കൂറുകൊണ്ട് പെട്ടെന്ന് തീരുന്ന കുർബാന തൊട്ട് പ്രസംഗത്തിൻ്റെ നീളമനുസരിച്ച് മുക്കാൽ മണിക്കൂറോ ഒരു മണിക്കൂറോ വരെയും പിന്നെ ആഘോഷമായ പാട്ടുകുർബാനയുമൊക്കെ കൂടിയിട്ടുണ്ട്.. പറഞ്ഞ് വന്നത് ഇതാണ്. അത്രയും നേരം പള്ളിയിൽ നിൽക്കേണ്ടിവരുന്നുണ്ട്. ഞായറാഴ്ച രണ്ട് കുർബാനയാണ് മിക്കയിടത്തും. ചില വലിയ പള്ളികളിൽ അതിലും കൂടുതലുണ്ടാവും. അതിൽ വിശ്വാസികൾ വന്ന് പള്ളി നിറയുന്ന രീതിയാണ് സാധാരണ. അത്രയും കാര്യങ്ങൾ മനസിൽ ഇരിക്കെത്തന്നെ മറ്റ് ചില കാര്യങ്ങൾ കൂടി ആലോചിക്കാം ഇന്നലെ 111 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജൂൺ ഒന്നിന് നമ്മുടെ രാജ്യത്ത് 1.9 ലക്ഷമായിരുന്നു എണ്ണമെങ്കിൽ ഇപ്പൊ 2.3 ലക്ഷം കടന്നു. ചുരുക്കിപ്പറഞ്ഞാൽ ഒരാഴ്ച പോലുമെടുത്തില്ല അരലക്ഷത്തോളം കൂടാൻ എന്ന്.

  രഹന ഫാത്തിമ വീട്ടിൽ തുണിയില്ലാതെയാണ് നടക്കാറ്, അവൾക്കുള്ള ധൈര്യം ഇവിടെ വേറെ പെണ്ണുങ്ങൾക്കില്ല : ശ്രീലക്ഷ്മി അറക്കൽ

അത്രയും കേസുകൾ ഇല്ലാതിരുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങൾ വഴി ആളുകളിലേക്ക് രോഗം പകർന്ന സാഹചര്യം ഓർക്കുന്നുണ്ടല്ലോ. കേരളത്തിൽ കേസുകൾ ഇത്ര കുറവായിരിക്കാൻ കാരണം ഒരു വ്യക്തിക്ക് രോഗം വന്നാൽ അയാളുമായി സമ്പർക്കത്തിൽ വരാനിടയുള്ള എല്ലാവരെയും ട്രേസ് ചെയ്ത്, ഐസൊലേറ്റ് ചെയ്ത് അവരിൽ നിന്ന് മറ്റുള്ളവരിലേക്ക് പകരാനുള്ള സാദ്ധ്യത പൂർണമായും ഒഴിവാക്കാൻ ശ്രമിച്ചതുകൊണ്ടുകൂടിയാണ്
ആരോഗ്യമുള്ളവരെ ആരാധനാലയങ്ങളിൽ പോവാൻ അനുവദിച്ചുകൂടേ എന്നും ചോദിക്കാം. പക്ഷേ അവർ തിരികെ വീട്ടിൽ വന്ന് കുഞ്ഞുങ്ങളുമായും പ്രായം ചെന്നവരുമായും രോഗികളുമായും ഇടപെടില്ല എന്നത് എങ്ങനെ ഉറപ്പാക്കും അത് മാത്രമല്ല, വലിയ പള്ളികളിൽ ചിലവയിൽ പല ഇടങ്ങളിൽ നിന്ന് വരുന്ന ആളുകൾ ഒന്നിച്ചു ചേരുന്നതും പതിവാണ്. എവിടെ നിന്ന് വന്നെന്നോ എങ്ങോട്ട് പോവുന്നെന്നോ ആരാണെന്നോ ഒക്കെപ്പോലും അറിയാൻ കഴിയണമെന്നില്ല. ആദ്യം പറഞ്ഞപോലെ അത്രയും സമയം അടുത്തിടപഴകുന്നത്, കുർബാന സ്വീകരണത്തിൻ്റെ സമയത്ത് ഒരാൾ തന്നെ പലർക്ക് കുർബാന നൽകുന്നത് ഒക്കെയും രോഗവ്യാപനത്തിൻ്റെ സാദ്ധ്യത വർദ്ധിപ്പിക്കാനിടയുണ്ട്. ഇപ്പോൾത്തന്നെ തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും ജുമാ മസ്ജിദുകൾ തുറക്കേണ്ടതില്ല എന്ന തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. അത് പിന്തുടർന്ന് അതേ പോലെ വിവേകപൂർവം പള്ളികളും തീരുമാനങ്ങളെടുക്കണം എന്നാണ് അഭ്യർഥന..

Latest news
POPPULAR NEWS