Saturday, December 2, 2023
-Advertisements-
KERALA NEWSമുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി കള്ളാ എന്ന് വിളിക്കാമോ, സംസ്കാരത്തിന് യോജിച്ചതാണോ? പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി കള്ളാ എന്ന് വിളിക്കാമോ, സംസ്കാരത്തിന് യോജിച്ചതാണോ? പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

chanakya news
-Advertisements-

തിരുവനന്തപുരം: നിയമസഭ അവിശ്വാസ പ്രമേയത്തിനിടയിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ഒരു മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി കള്ളാ എന്ന് വിളിക്കാമോ, തെറി വിളിക്കുന്നത് നമ്മുടെ സംസ്കാരത്തിന് യോജിച്ചതാണോ, എന്നും മുഖ്യമന്ത്രി ചോദിച്ചു. ആരോപണങ്ങൾക്ക് മറുപടി പറയുമ്പോൾ തന്റെ മുഖത്തേക്ക് നോക്കി കള്ളാ കള്ളാ എന്ന് വിളിക്കുന്നത് ശരിയായിട്ടുള്ള രീതിയാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. സംസ്ഥാനത്തെ ജനങ്ങൾക്ക് വേണ്ടി സർക്കാർ ചെയ്യുന്നത് എന്തൊക്കെയാണെന്നുള്ള കാര്യങ്ങൾ വിശദീകരിച്ചപ്പോൾ ഏതെല്ലാം തരത്തിലുള്ള തെറികളാണ് തനിക്കെതിരെ വിളിച്ചത്.

-Advertisements-

കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യങ്ങൾ പറഞ്ഞത്. നിയമസഭയിൽ സംസാരിക്കുന്നതിനായി താൻ കൂടുതൽ സമയമെടുത്തതിൽ പ്രതിപക്ഷത്തിന് വിഷമം ഉണ്ടാവുന്നത് സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാർ ചെയ്യുന്ന ഓരോ കാര്യങ്ങളും ജനങ്ങളെന്നും നല്ല രീതിയിൽ മാത്രമേ സ്വീകരിച്ചിട്ടുള്ളുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

-Advertisements-