ബി ബി സി ചാനൽ നടത്തിയ അഭിമുഖത്തിൽ ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്ക് പറ്റിയ തെറ്റ് തിരുത്തിയെങ്കിലും വീണ്ടും ഫേസ്ബുക്ക് കുറിപ്പിൽ തെറ്റുകൾ കണ്ടെത്തി. 216 ലോകരാഷ്ട്രങ്ങൾ ഉണ്ടെന്നാണ് കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. നിരവധി ആളുകൾ തെറ്റ് ചൂണ്ടിക്കാട്ടി രംഗത്തെത്തിയെങ്കിലും മന്ത്രി ഇതുവരെ തെറ്റ് തിരുത്താൻ തയ്യാറായിട്ടില്ല. ബി ബി സി ചാനലിൽ നടന്ന അഭിമുഖത്തിൽ ഗോവയെ കേന്ദ്രഭരണ പ്രദേശമായും കൊറോണ വൈറസ് മൂലം ഗോവയിൽ നിന്നുള്ള കോവിഡ് രോഗി കേരളത്തിൽ മരിച്ചെന്നുമുള്ള തെറ്റായ വിവരം ആരോഗ്യ മന്ത്രി ഷൈലജ ടീച്ചർ പങ്കുവെച്ചിരുന്നു. തെറ്റായ വിവരത്തിനെതിരെ പ്രതിഷേധം ഉയർന്നു വന്നിരുന്നു.
216 ലധികം ലോകരാഷ്ട്രങ്ങളിൽ കോവിഡ് ബാധിച്ച ഈ സമയത്താണ് കൊച്ചു കേരളത്തെ ലോകത്തിലെ തന്നെ പ്രമുഖ മാധ്യമം ഏറ്റെടുത്തത്. കേരളത്തിൽ മൂന്നു മരണമാണ് ഉണ്ടായതെന്നും നാലാമത്തെ മരണം ചികിത്സ സൗകര്യം ഇല്ലത്തതിനാൽ ചികിത്സസക്കായി കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ നിന്നും എത്തിയ ആളുടെ ആണെന്നുമാണ് പറയാനാണ് ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചർ ഉദ്ദേശിച്ചത്. എന്നാൽ പറഞ്ഞുവന്നപ്പോൾ ഗോവയായി മാറുകയായിരുന്നു. തെറ്റായ പരാമർശം തിരുത്തുകയാണെന്നും പറഞ്ഞുകൊണ്ടണ് ആരോഗ്യ മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്.