-Advertisements-
തെലുങ്കാന: തെലുങ്കാന മുനിസിപ്പാലിറ്റിയിൽ നടന്ന തദ്വേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്കു ചരിത്രനേട്ടം 240 മുനിസിപ്പാലിറ്റി വാർഡുകളിലും ഡിവിഷനുകളിലുമായാണ് ബിജെപി വ്യെക്തമായ മേൽകൈ നേടിയത്. കൂടാതെ ഗ്രെറ്റർ ഹൈദരാബാദിന്റെ പരിധിയിലുള്ള സ്വയംഭരണ സ്ഥാപനങ്ങളിലും ബിജെപിയ്ക്ക് വിജയം കൈവരിയ്ക്കാനായി. തെലുങ്കാനയിലെ മക്താൽ, അമാംങൽ, തുക്കുഗുഡ എന്നി മുനിസിപ്പാലിറ്റിയിൽ നടന്ന തിരഞ്ഞെടുപ്പിലാണ് ബിജെപി നേട്ടം കൊയ്തത്. കൂടാതെ മീർപേട്ട് മുനിസിപ്പാലിറ്റിയിൽ ബിജെപി രണ്ടാമതെത്തി. ബാദങ്‌പേട്ട് മുനിസിപ്പാലിറ്റിയിൽ ബിജെപി 10 സീറ്റുകൾ നേടിയെടുത്തു.
129 മുനിസിപ്പാലിറ്റികളിലും കോര്പറേഷനിലുമായി 60% ത്തോളം ബിജെപിയ്ക്കു മേൽകൈ ഉറപ്പിച്ചെടുക്കാനായി. പൗരത്വ ഭേദഗതി നിയമ വിഷയങ്ങൾ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലും ബിജെപിയ്ക്കു മുസ്ലിം ഭൂരിപക്ഷ മേഖലയിലും മറ്റും വ്യെക്തമായ മേൽക്കോയ്‌മ ഉറപ്പിക്കാനായെന്നുള്ളത് തന്നെ ചരിത്ര സംഭവമായി മാറിയിരിക്കുകയാണ്.
-Advertisements-