തെളിവില്ല, കുറ്റപത്രമില്ല: ഷംനയ്ക്ക് വിവാഹം ആലോചിച്ച് എത്തി തട്ടിപ്പ് നടത്തിയവര്‍ക്ക് ജാമ്യം

സിനിമ താരം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾക്ക് എതിരെ കുറ്റപത്രം സമർപ്പിക്കാനോ തെളിവ് കണ്ടെത്താനോ കഴിയാതെ പോലീസ്. വിവാഹ ആലോചന എന്ന വ്യാജേനെ എത്തിയ ശേഷമാണ് ഇവർ ഷംനയെ ഭീഷണിപ്പെടുത്തിയത്. ഷംനയുടെ പരാതിയെ തുടർന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇ സംഘത്തിന് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന കാര്യം നേരത്തെ പോലീസ് സ്ഥിതിക്കരിക്കുകയും ചെയ്തിരുന്നു.

ഷംന പരാതി നൽകിയതിന് പിന്നാലെ നിരവധി യുവതികൾ ഇവർക്ക് എതിരെ പരാതികളുമായി രംഗത്ത് എത്തിയിരുന്നു. ഷംനയെ പോലെ തന്നെ നിരവധി ആളുകൾ ഇവരുടെ ഇരയായിട്ടുണ്ടെന്ന് കണ്ടെത്തിയിട്ട് 60 ദിവസം പിന്നിടുമ്പോളും ഇവർക്ക് എതിരെ കുറ്റപത്രം സമർപ്പിക്കാനും, കൃതമായ തെളിവ് കണ്ടെത്താനോ പൊലീസിന് കഴിയാത്ത സാഹചര്യത്തിൽ മുഖ്യപ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചിരക്കുകയാണ്.

വരാനായി അഭിനയിച്ചു ഷംനയുടെ വീട്ടിൽ എത്തിയ ഒന്നാം പ്രതിയായ റഫീഖ്, രണ്ടാം പ്രതി രമേശ്‌, മൂന്നാം പ്രതി ശരത്, നാലാം പ്രതി അഷറഫ് എന്നിവർക്കാണ് എറണാകുളം ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് ജാമ്യം നൽകിയത്. ഷംനയുടെ പരാതിയുടെ പുറത്ത് അന്വേഷണം തുടങ്ങിയിട്ട് ഇതിനോടകം തന്നെ 2 മാസം കഴിഞ്ഞിട്ടും ഒരു തെളിവും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.