തൊഴിലാളി സംഘടനകൾ നവംബർ 26ന് ആഹ്വാനം ചെയ്തിട്ടുള്ള പണിമുടക്ക് പിൻവലിക്കണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ചില തൊഴിലാളി സംഘടനകൾ നവംബർ 26ന് ആഹ്വാനം ചെയ്തിട്ടുള്ള പണിമുടക്ക് തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കൊവിഡ് പ്രതിരോധ പ്രവർത്തനം നടക്കുമ്പോൾ ഇത്തരമൊരു പണിമുടക്ക് ജനദ്രോഹമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

തൊഴിലാളികൾ ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം കേന്ദ്രസർക്കാർ പരിഗണിച്ചു എന്നിരിക്കെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പണിമുടക്ക് നടത്തുന്നത്. നാഷണൽ എലിബിലിറ്റി ടെസ്റ്റ് അടക്കമുള്ള പരീക്ഷകളുള്ള അന്നേ ദിവസം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സർക്കാർ സുരക്ഷ ഒരുക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.