തൊട്ടിലിൽ ഉറങ്ങുകയായിരുന്ന കുഞ്ഞ് ഏറെ നേരം കഴിഞ്ഞിട്ടും എഴുന്നേറ്റില്ല ; കാഞ്ഞിരപ്പളളിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കാഞ്ഞിരപ്പള്ളി : നാല് മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തി. കൂവപ്പള്ളി സ്വാദേശികളായ റിജോ,സൂസൻ ദമ്പതികളുടെ മകൻ ഐഹാനെയാണ് തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടത്തിയത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കുഞ്ഞിനെ മരിച്ച നിലയിൽ കാണപ്പെട്ടത്. തൊട്ടിലിൽ ഉറങ്ങുകയായിരുന്ന കുഞ്ഞ് ഏറെ നേരം കഴിഞ്ഞിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് കുഞ്ഞിന് അനക്കമില്ലെന്ന് മനസിലായത്. തുടർന്ന് വിവരം സൂസൻ റിജോയെ അറിയിക്കുകയായിരുന്നു.

റിജോ ഈ വിവരം അടുത്തുള്ള സുഹൃത്തുക്കളെ വിളിച്ചു അറിയിച്ചു. തുടർന്ന് വീട്ടിലെത്തിയ സുഹൃത്തുക്കൾ കുഞ്ഞിന് കൃത്രിമ ശ്വാസം നല്കാൻ ശ്രമിച്ചു. പിന്നീട് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.

  സിനിമ നിർമ്മാതാവ് ജെയ്‌സൺ എളംകുളം മരിച്ച നിലയിൽ

അതേസമയം സൂസനോട് എന്ത് പറ്റിയതാണെന്ന് റിജോ ഫോണിൽ ചോദിച്ചപ്പോൾ കഴുത്തിന് പിടിച്ചതാണെന്ന് സൂസൻ പറഞിരുന്നതായി പോലീസ് പറയുന്നു. കുഞ്ഞിന്റെ മൃദദേഹം നടപടികൾ പൂർത്തിയാക്കി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Latest news
POPPULAR NEWS