തൊഴിലാളികളോട് സമരം ചെയ്യാൻ പാടില്ലെന്ന് പറയാൻ ഇതെന്താ വെള്ളരിക്ക പട്ടണമാണോ ; കോടതി ഉത്തരവിനെതിരെ എംവി ജയരാജൻ

കണ്ണൂർ : സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കരുതെന്ന കോടതി ഉത്തരവിനെ രൂക്ഷമായി വിമർശിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ രംഗത്ത്. ജീവനക്കാർക്ക് സമരം ചെയ്യാൻ അവകാശമില്ലെന്ന ഹൈക്കോടതി വിധി അപലപനീയമാണെന്നും കോടതിയെ ബ്രിട്ടീഷുകാരുടെ പ്രേതം ബാധിച്ചിരിക്കുകയാണെന്നും എംവി ജയരാജൻ പറഞ്ഞു.

തൊഴിലാളികളോട് സമരം ചെയ്യാൻ പാടില്ലെന്ന് പറയാൻ ഇതെന്താ വെള്ളരിക്ക പട്ടണമാണോ എന്നും അദ്ദേഹം ചോദിച്ചു. കോടതികളിൽ ജഡ്ജിമാർ ജോലി ചെയ്യുന്നുണ്ടെങ്കിൽ അത് സമരങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യത്തെ തുടർന്നാണെന്നും എംവി ജയരാജൻ പറഞ്ഞു.

  വിഴിഞ്ഞം സമരത്തിന് തീവ്രവാദ ബന്ധം ; നിരോധിത സംഘടനാ നേതാക്കൾ നിരീക്ഷണത്തിൽ

സർക്കാർ ജീവനക്കാർ പണിമുടക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സർക്കാർജീവനക്കാരെ പണിമുടക്കിൽ നിന്നും വിലക്കാനും കോടതി ഉത്തരവിട്ടിരുന്നു. പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കാത്തതിലും കോടതി അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംവി ജയരാജന്റെ പ്രതികരണം.

Latest news
POPPULAR NEWS