തൊഴിലുറപ്പ് കഴിഞ്ഞ് തിരിച്ചെത്തിയ സരസ്വതി കണ്ടത് ഫാനിൽ തൂങ്ങി മരിച്ച മകളെ ; കോളേജ് വിദ്യാർത്ഥിനിയുടെ മരണം പോലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം : പുനലൂരിൽ കോളേജ് വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരവാളൂർ സ്വദേശികളായ ഉത്തമന്റെയും സരസ്വതിയുടെയും മകളായ ആതിരയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എസ്എൻ കോളേജിലെ എംഎ അവസാന വർഷ വിദ്യാർത്ഥിയാണ് ആതിര.

കഴിഞ്ഞ ദിവസം തൊഴിലുറപ്പ് ജോലിക്ക് പോയിരുന്ന മാതാവ് സരസ്വതി തിരിച്ചെത്തിയപ്പോൾ വീട് അടഞ്ഞ് കിടക്കുകയായിരുന്നു. കുറെ നേരം വിളിച്ച് നോക്കിയെങ്കിലും വാതിൽ തുറക്കാത്തതിനാൽ വാതിൽ തള്ളി തുറന്ന് അകത്ത് കയറിയപ്പോൾ മകൾ ആതിരയെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് സരസ്വതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ആതിരയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

  ചാറ്റ് കാണിച്ച് ഭീഷണിപ്പെടുത്തി ബീച്ചിൽ എത്തിച്ചു ; പത്തിഞ്ചുകാരിയിൽ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റിൽ

Latest news
POPPULAR NEWS