ബിങ്കോക്ക് : ചരിത്രത്തിലാദ്യമായി ബാഡ്മിന്റൺ തോമസ് കപ്പ് ഇന്ത്യയ്ക്ക്. പതിനാല് വട്ടം തുടർച്ചയായി കപ്പ് നേടിയിരുന്ന ഇന്തോനേഷ്യയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ചരിത്രം കുറിച്ചത്. മലയാളിതാരം എസ്എച് പ്രണോയ് ക്വർട്ടറിലും,സെമിയിലും ഇന്ത്യയ്ക്ക് വേണ്ടി വിജയം നേടിയപ്പോൾ ഡബിൾസിൽ സ്വാഥ്വിക് ചിരാഗ് സഖ്യവും വിജയം നേടി. ഫൈനലിൽ കിടമ്പി ശ്രീകാന്ത് ഇന്തോനേഷ്യയുടെ ജോനാഥൻ ക്രിസ്റ്റിയെ 21-15-,11-8 എന്ന സ്കോറിന് പരാജയപ്പെടുത്തി.
സിംഗിൾസിൽ ശ്രീകാന്തും ലക്ഷ്യ സെന്നും വിജയിച്ചിരുന്നു. മൂന്ന് മത്സരങ്ങൾ വിജയിച്ചതോടെ ഇന്ത്യ ചരിത്ര നേട്ടം കുറിക്കുകയായിരുന്നു. യു വിമൽകുമാറിന്റെ പരിശീലനത്തിന്റെ പിൻബലത്തിൽ ഇറങ്ങിയ ബാഡ്മിന്റൺ ടീമാണ് ഇന്ത്യയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചത്. ചരിത്ര നേട്ടം കൈവരിച്ച ഇന്ത്യൻ ടീമിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസ അറിയിച്ചു. ഈ നേട്ടം ഭാവി തലമുറയ്ക്ക് പ്രചോദനം നൽകുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.