മികച്ച നടിയും മോഡലുമായ ആതിര മാധവിനെ ഇപ്പോൾ പ്രേക്ഷകർക്ക് സുപരിചിതയാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന ഹിറ്റ് പരമ്പരയിൽ സുമിത്രയുടെ മരുമകളായി അനന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ താരത്തിന് സാധിച്ചു. ചുരുങ്ങിയ നേരം കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ സാധിച്ച താരം സോഷ്യൽ മീഡിയയിലും സജീവമാണ്.
തന്റെ വിശേഷങ്ങളും ചിത്രങ്ങങ്ങളും ആരാധകരുമായി പങ്കു വയ്ക്കാറുള്ള താരം ഇപ്പോഴിതാ ഡാൻസ് ചെയ്യുന്ന വീഡിയോ പ്രേക്ഷകർക്കിടയിൽ പങ്കുവച്ചിരിക്കുകയാണ്. കുടുംബവിളക്കിൽ അനന്യയുടെ ഭർത്താവിന്റെ സഹോദരിയായി ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് കുടുംബ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ അമൃത നായരും ആതിരമാധവിനൊപ്പം ഡാൻസിൽ പങ്കുചേർന്നിട്ടുണ്ട്.
കുടുക്ക് എന്ന പാട്ടിന് മനോഹരമായ നൃത്തം ചെയ്തുകൊണ്ടാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. എന്നാൽ താരത്തിന്റെ വിഡിയോയിക്ക് നേരെ വന്ന അശ്ലീല കമന്റ്ന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലായി മാറിയിരിക്കുന്നത്. തോർത്തും മുണ്ടും ഉടുത്ത് ഒരു നാടൻ വേഷത്തിലാണ് താരം നൃത്തം ചെയ്തത്. എന്നാൽ വീഡിയോയ്ക്ക് താഴെ ആ തോർത്ത് അഴിചിട്ട് കളിച്ചാൽ പൊളിക്കും എന്നാണ് ഒരു വിരുതൻ കമന്റ് ചെയ്തത്.
നിങ്ങളുടെ വീട്ടിലെ ആളുകൾ കളിക്കുന്ന കളിയല്ല ഇതെന്നും തോർത്ത് മാറ്റി കാണിക്കാൻ താൻ തന്റെ അമ്മയോട് പറയു എന്നായിരുന്നു താരം യുവാവിന് മറുപടിയായി നൽകിയത്. ആതിര നൽകിയ മറുപടി കൂടാതെ ശീതളായി എത്തിയ അമൃത നായരും ശക്തമായ മറുപടി നൽകി. ചേട്ടന്റെ വീട്ടിലുള്ളവർ കളിക്കുന്നതുപോലെ മറ്റുള്ളവർക്കും കളിക്കാൻ പറ്റുമോ എന്നായിരുന്നു താരത്തിന്റെ മറുപടി. താരങ്ങൾ നൽകിയ മറുപടി ഇതിനോടകം തന്നെ വയറലായി മാറിയിരിക്കുകയാണ്.