Thursday, October 10, 2024
-Advertisements-
KERALA NEWSതോൽ‌വിയിൽ നാണംകെട്ടു പി സി ചാക്കോ എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു

തോൽ‌വിയിൽ നാണംകെട്ടു പി സി ചാക്കോ എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു

chanakya news

ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു ഏറ്റ കനത്ത പരാജയത്തെ തുടർന്ന് പ് സി ചാക്കോ എ ഐ സി സി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു. 20 വര്ഷക്കാലത്തോളം ഡൽഹി അടക്കി വന്നിരുന്ന കോൺഗ്രസ്‌ പാർട്ടി വെറും വട്ടപ്പൂജ്യം എന്ന അവസ്ഥയിലേക്കാണ് ഡൽഹിയിൽ പോയിരിക്കുന്നത്. കോൺഗ്രസ്‌ പാർട്ടിക്ക് ഡൽഹിയിൽ ഉണ്ടായിട്ടുള്ള വീഴ്ചകളെ പറ്റി പ് സി ചാക്കോ നേരെത്തെ വെളിപ്പെടുത്തിയിട്ടുള്ളതാണ്.

ഇത്തരത്തിൽ ദയനീയമായ രീതിയിൽ പരാജയം ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള ഒരു പാർട്ടിയുടെ ചുമതലയിൽ നിന്നും ഒഴിയാനാണ് അദ്ദേഹം തീരുമാനമെടുത്തത്. ഡൽഹിയിലെ കോൺഗ്രസ്‌ വോട്ടുകൾ പാടെ ആം ആദ്മി പാർട്ടിയ്ക്ക് പോയതിന്റെ ഏറ്റവും വലിയ തെളിവാണ് കോൺഗ്രസ്‌ പാർട്ടിയ്ക്ക് ഡൽഹിയിൽ ഒരു സീറ്റുപോലും ലഭിക്കാഞ്ഞത്. വെറും 4 % വോട്ട് മാത്രമേ ഡൽഹിയിലെ കോൺഗ്രസ്‌ പാർട്ടിക്ക് നിയമസഭ ഇലക്ഷന് ലഭിച്ചുള്ളൂ.