ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം ; സുരക്ഷാ ജീവനക്കാരന് പരിക്ക്

അഗർത്തല : ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ ഔദ്യോഗിക വസതിക്ക് മുന്നിൽ വെച്ചാണ് ബിപ്ലവ് കുമാർ ദേബിനെതിരെ ആക്രമണമുണ്ടായത്. പ്രഭാത സവാരി നടത്തുകയായിരുന്ന ബിപ്ലവിന് നേരെ കാർ ഓടിച്ച് കയറ്റുകയായിരുന്നു.

  ഇന്ത്യയിലെ രാമക്ഷേത്രങ്ങളെ ബന്ധിപ്പിച്ചു രാമായണ എക്സ്പ്രെസുമായ ഇന്ത്യൻ റയിൽവേ

കാർ തന്റെ നേരെ വരുന്നത് കണ്ട ബിപ്ലവ് കുമാർ ചാടിമറിയതിനാലാണ് രക്ഷപ്പെട്ടതെന്ന് സുരക്ഷാ ജീവനക്കാർ പറഞ്ഞു. കാർ തടഞ്ഞ് നിർത്താൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരന് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.

Latest news
POPPULAR NEWS