ദയവ് ചെയ്തു തെറി വിളിക്കരുത് ഞാനോ മോഹൻലാലോ അല്ല ബിഗ്‌ബോസ് ; രജിത്ത് ആർമിയോട് ശ്രീകാന്ത് മുരളി

നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി തെറി വിളിക്കുന്ന ഫാൻസിന് മറുപടിയുമായി രംഗത്ത് വന്നിരിക്കിവാണ്‌. തോണ്ടി മുതലും ദൃക്‌സാക്ഷിയും, ഫോറെൻസിക് തുടങ്ങിയ നിരവധി സിനിമകളിൽ വേഷമിട്ട താരം സിനിമയിൽ മാത്രമല്ല ചാനൽ ഷോകളിലും ശ്രീകാന്ത് മുരളി സജീവമാണ്. അശ്വമേധം, ഗന്ധർവ സംഗീതം, ബിഗ്‌ബോസ് സീസൺ ടുവിന്റെ എവിക്കഷൻ ഡയറക്ടറായി എന്നി നിലയിലും സാനിധ്യം വഹിച്ചിട്ടുണ്ട്.

ബിഗ്‌ബോസ് സീസൺ ടുവിൽ രജിത് കുമാറിനെ പുറത്താക്കിയപ്പോൾ ഏറെ പൊങ്കാല കിട്ടിയ ശ്രീകാന്ത് മുരളി അതിനെ പറ്റി വിശദീകരണവുമായി രംഗത്ത് വന്നിരിക്കുവാണ്‌. ബിഗ്‌ബോസ് ഷോയിലെ എവിക്കഷൻ ഡയറക്ടറായി കഴിഞ്ഞ സീസണിലും ഇ സീസണിലും ജോലി നോക്കിയിട്ട് ഉണ്ടെന്നും ഷോ അവതാരകനായ മോഹൻലാലിനെ കോർഡിനേറ്റ് ചെയ്യുക ചോദിക്കണ്ട ചോദ്യങ്ങൾ തയാറാകുക എന്ന ടീമിന്റെ ഭാഗമാണ് താനെന്നും ശ്രീകാന്ത് പറയുന്നു.

ഷോയിൽ കാണിക്കുന്നത് എല്ലാം സത്യമാണെന്നും അതിൽ ഒരു കഥയുടെ ഭാഗമില്ലന്നും പുറം ലോകമായി ഒരു ബന്ധം ഇല്ലാത്ത ആളുകളുടെ രീതി ക്യാമെറയിൽ പകർത്തി എത്തിക്കുക എന്നത് മാത്രമാണ് അവിടെ നടക്കുന്നത്. ബിഗ്‌ബോസ് സീസൺ ടുവിലെ മികച്ച താരമാണ് രജിത് കുമാർ എന്നും അദ്ദേഹത്തിന് കുറഞ്ഞ സമയത്തിന് ഉള്ളിൽ ഒരുപാട് ആരാധകരെ സൃഷ്ടിക്കാൻ സാധിച്ചെന്നും ശ്രീകാന്ത് പറയുന്നു. എന്നാൽ രജിത് കുമാർ പുറത്തായത്തോടെ ആരാധകർ വലിയ വിഷയം ഉണ്ടാക്കിയെന്നും, ഒരു സ്ത്രീയെ ഉപദ്രവിച്ച ആളെ വീട്ടിൽ നിർത്താൻ നിയമം അനുവദിക്കില്ലന്നും അതിനാലാണ് പുറത്താക്കിയത് എന്നും ശ്രീകാന്ത് പറയുന്നു. മോഹൻലാലോ ശ്രീകാന്ത് മുരളിയോ വിചാരിച്ചാൽ ഒരു തരത്തിനെയും പുറത്താക്കാനോ അകത്താക്കാനോ കഴിയില്ലെന്നും ശ്രീകാന്ത് മുരളി പറയുന്നു.