ദയവ് ചെയ്ത് തനിക്ക് ചീത്തപ്പേരുണ്ടാക്കരുതെന്ന് വിഷ്ണുവേട്ടനോട് പറഞ്ഞു ; പ്രണയത്തെ കുറിച്ച് അനു സിത്താര

മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് അനു സിതാര. ശാലീന സുന്ദരി എന്ന വിളിപ്പേരും ഇ നടിക്ക് സ്വന്തമാണ്. മലയാളത്തിലെ മുൻ നിര നായകന്മാരുടെ നായികയായി എത്തിയ താരം കടുത്ത മമ്മൂട്ടി ആരാധിക കൂടിയാണ്. വിവാഹ ശേഷം സിനിമയിൽ എത്തുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് അനു സിതാര. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേള എടുക്കുന്ന നടിമാർക്ക് ഒരു സന്ദേശം കൂടിയാണ് അനു സിതാരയുടെ അഭിനയ ജീവിതം.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് അനു സിതാര വിഷ്ണുവിനെ വിവാഹം കഴിക്കുന്നത്. ഫോട്ടോഗ്രാഫറായി ജോലി നോക്കുന്നു വിഷ്ണു അനു സിത്താരക്ക് അഭിനയ ജീവിതത്തിൽ വലിയ രീതിയിൽ പിന്തുണ കൊടുക്കുന്ന കാര്യം അനു പല തവണ തുറന്ന് പറഞ്ഞിട്ടുമുണ്ട്.

അനു സിതാരയുടെ അകന്ന ബന്ധുവായ വിഷ്ണുവുമായുള്ള പ്രണയത്തെ പറ്റി താരം ഇപ്പോൾ തുറന്ന് പറയുകയാണ്. വർഷങ്ങൾക്ക് മുൻപ് സ്കൂളിൽ വെച്ച് വിഷ്ണുവിനെ കണ്ടിട്ടുണ്ടെങ്കിലും മിണ്ടിയില്ലന്നും പിന്നീട് കലാമണ്ഡലത്തിൽ നിന്നും തിരികെ എത്തിയപ്പോൾ സ്റ്റുഡിയോ നടത്തുന്ന വിഷ്ണുവേട്ടനെയാണ് കണ്ടതെന്നും താരം പറയുന്നു. തന്നോട് +2 വിൽ വെച്ച് വിഷ്ണുവേട്ടൻ ഇഷ്ടം പറഞ്ഞെങ്കിലും പക്ഷേ താൻ പച്ചകൊടി കാണിച്ചില്ലെന്നും അനു പറയുന്നു.

  ബാംഗ്ലൂര്‍ ഡെയ്സില്‍ തേപ്പുകാരിയുടെ കഥാപാത്രം ചോദിച്ചു വാങ്ങിയത്, കാരണം വെളിപ്പെടുത്തി ഇഷ തല്‍വാര്‍

തനിക്ക് ചീത്തപ്പേര് ഉണ്ടാകരുതെന്ന് ഒരിക്കൽ പറഞ്ഞെന്നും അതിന് ശേഷം തന്നെ കാണാൻ വരാത്തത് വിഷമമുണ്ടാക്കിയെന്നും തന്നെ സ്നേഹിച്ചയാളെ തന്നെ വിവാഹം കഴിക്കാൻ തനിക്കും തോന്നിയെന്നും അനു പറയുന്നു. പിന്നീട് ഡിഗ്രി രണ്ടാം വർഷത്തിൽ വെച്ച് പ്രണയം തുറന്ന് പറഞ്ഞെന്നും 10 മാസം പ്രണയിച്ചപ്പോൾ വിഷ്ണുവിന് വേറേ വിവാഹ ആലോചന വന്നതിനെ തുടർന്ന് ആരും അറിയാതെ രജിസ്റ്റർ മാര്യേജ് നടത്തിയെന്നും അനു പറയുന്നു. പിന്നീട് എല്ലാം അറിഞ്ഞ വീട്ടുകാർ ഫങ്ക്ഷന് വെച്ചെന്നും അതിന് ശേഷമാണ് ഹാപ്പി വെഡിങ്ങിൽ എത്തുന്നതെന്നും താരം പറയുന്നു.

Latest news
POPPULAR NEWS