Advertisements

ദളിതനെ ക്ഷേത്രനടയിൽ പാടിക്കാൻ പാടില്ലെന്ന് സംഘപരിവാർ പറഞ്ഞെന്നു വ്യാജവാർത്ത നൽകിയ ദേശപിമാനിയ്ക്കെതിരെ ഹിന്ദുഐക്യവേദി

Advertisements
newjob

ദളിതനെ ക്ഷേത്രനടയിൽ പാടിക്കണ്ടെന്നു സംഘപരിവാർ പറഞ്ഞെന്നു വ്യാജവാർത്ത നൽകിയ ദേശാഭിമാനിയ്ക്കെതിരെ ഹിന്ദുഐക്യവേദി രംഗത്ത്. ദളിതനെ ക്ഷേത്രനടയിൽ പഠിപ്പിക്കണ്ടെന്നു പറഞ്ഞു ഒരു ഉളുപ്പും ഇല്ലാതെ പച്ചക്കള്ളം പ്രചരിപ്പിക്കാൻ ദേശാഭിമാനിയ്ക്കെ കഴിയുകയുള്ളുവെന്നു ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ആർ വി ബാബു പറഞ്ഞു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ചേരാനല്ലൂർ ക്ഷേത്രത്തിലാണ് ഇത്തരം സംഭവം ഉണ്ടായതായി ദേശാഭിമാനിയിൽ വ്യാജവാർത്ത വന്നത്. ഈ ക്ഷേത്രത്തിൽ ആകെ ഉള്ള ഭരണസമിതി അംഗങ്ങളിൽ വെറും രണ്ടു പേര് മാത്രമേ സംഘപരിവാറുമായി ബന്ധമുള്ളവരായി ഉള്ളെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റുള്ളവർ കോൺഗ്രസ്‌ സിപിഎം അനുകൂലികളാണെന്നും അദ്ദേഹം പറഞ്ഞു.

Advertisements

ആർ വി ബാബുവിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

പച്ചക്കള്ളം ഒരുളുപ്പും കൂടാതെ പ്രചരിപ്പിക്കാൻ ദേശാഭിമാനിക്കേ കഴിയൂ .ഒന്നാമതായി കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ചേരാനല്ലൂർ ക്ഷേത്രോപദേശക സമിതിയിലെ 15 അംഗങ്ങളിൽ കേവലം രണ്ട് കമ്മിറ്റി അംഗങ്ങൾ മാത്രമാണ് സംഘപരിവാറുമായി ബന്ധമുള്ളത് .സെക്രട്ടറി ജനതാദളുകാരനും പ്രസിഡൻറ് കോൺഗ്രസ്സുകാരനും മറ്റംഗങ്ങൾ കമ്യൂണിസ്റ്റ് കോൺഗ്രസ് പ്രവർത്തകരുമാണ്.

Advertisements

രണ്ടാമത് അന്വേഷണത്തിൽ നിന്നും മനസ്സിലായത് ഇതിൽ ജാതി സംബന്ധമായ വിഷയങ്ങളില്ലെന്നാണ് .വിനിൽദാസ് എന്ന CPM കാരനായ ഇയാൾ സോപാനസംഗീതം പഠിച്ചത് ഏലൂരിലെ പ്രശസ്തനായ ബിജുവിന്റെ ശിക്ഷണത്തിലാണ് .ഇയാളൊടൊപ്പം മററു നാലഞ്ചു പേരും ബിജുവിന്റെ പഠിതാക്കളായി ഉണ്ട് .ഇവർ തമ്മിൽ ചില തർക്കങ്ങൾ ഉണ്ടായപ്പോൾ വിനിൽദാസ് തന്നെ വിദ്യ പഠിപ്പിച്ച ഗുരുവിനെതിരെയാണ് ആദ്യം ജാത്യാധിക്ഷേപത്തിന്റെ ആരോപണം കൊണ്ടുവന്നത് .കൂടാതെ മറ്റു സുഹൃത്തുക്കൾക്ക് നേരേയും തന്റെ രാഷട്രീയ സ്വാധീനം ഉപയോഗിച്ച് പോലീസിൽ കള്ള പരാതി നൽകി .ഗുരുവായ ബിജുവും കൂട്ടരും പോലീസ് നടപടിയിൽ പെട്ടു കോടതിയിൽ നിന്ന് ജാമ്യമെടുക്കേണ്ടി വന്നു.

കാലങ്ങളായി ചേരാനല്ലൂരിലും ചുറ്റുമുള്ള നിരവധി ക്ഷേത്രങ്ങളിലും അതി ഗംഭീരമായി സോപാന സംഗീതം ആലപിക്കുന്ന ബിജുവിനെ ചേരാനല്ലൂർ ക്ഷേത്രത്തിൽ കയറ്റരുതെന്ന് വിനിൽ ദാസ് ആവശ്യപ്പെട്ടപ്പോൾ കമ്മറ്റിക്കാർ ഒന്നടങ്കം അതിനെ എതിർക്കുകയും രാജി വയ്ക്കുകയും ചെയ്തു .വിനിൽദാസിന്റെ ജാതി പറഞ്ഞുള്ള രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച് തങ്ങൾ ഉത്സവ പരിപാടികളിൽ സഹകരിക്കില്ലെന്നും അവർ പറഞ്ഞു .നാട്ടുകാരുടെ ഈ ആവശ്യത്തെ തുടർന്നാണ് ദേവസ്വം ഓഫീസർ വിനിൽ ദാസി നോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടത് .ഇതിൽ എവിടേയും ജാതി പറഞ്ഞുള്ള അകറ്റി നിർത്തലില്ല .ഇതിൽ സംഘപരിവാറിനൊരു പങ്കുമില്ല.

കോഴിക്കോട് ജാതിപറഞ്ഞ് സ്വന്തം സഖാവ് അരുൺ കുമാറിനെ അധിക്ഷേപിച്ചതും അതിന്റെ പേരിൽ അയാൾ വാർഡ് മെമ്പർ സ്ഥാനം രാജിവയ്ക്കുകയും ചെയ്ത ജാള്യത ദേശാഭിമാനിക്ക് ഇതുകൊണ്ടൊന്നും മറയ്ക്കാനാവില്ല .

പച്ചക്കള്ളം ഒരുളുപ്പും കൂടാതെ പ്രചരിപ്പിക്കാൻ ദേശാഭിമാനിക്കേ കഴിയൂ .ഒന്നാമതായി കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള…

R V Babu यांनी वर पोस्ट केले रविवार, ९ फेब्रुवारी, २०२०

- Advertisement -
Latest news
POPPULAR NEWS