കേന്ദ്രസർക്കാർ നടപ്പാക്കുന്ന പൗരത്വ ബേദഗതി ബില്ലിനെ പിന്തുണച്ച ദളിത് കുടുംബങ്ങൾക്ക് കുടിവെള്ളം നിഷേധിച്ച സംഭവം വിവാദമാകുന്നു. ദളിത് കുടുംബത്തിന്റെ നിസ്സഹായാവസ്ഥ ബിജെപി എംപി ശോഭാ കരന്തലജെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് വ്യാജ പ്രചാരണമാണെന്ന് കാട്ടി എം പി ക്കെതിരെ കേസ് എടുത്തിരിക്കുകയാണ് ഇപ്പോൾ പോലീസ്. എന്നാൽ സത്യം പുറം ലോകം അറിഞ്ഞതിലുള്ള ജാള്യത മറക്കാനാണ് ഈ കേസ് എന്നും ധൈര്യമുണ്ടെങ്കിൽ ആ ദളിത് കുടുംബത്തിന് കുടിവെള്ളം നിഷേധിച്ച മത ഭ്രാന്തർക്കെതിരെ കേസെടുക്കണമെന്ന് കെ സുരേന്ദ്രൻ ആവിശ്യപ്പെട്ട്
കെ സുരേന്ദ്രന്റെ വാക്കുകൾ ഇങ്ങനെ
പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച ദളിത് കുടുംബങ്ങൾക്ക് കുടിവെള്ളം നിഷേധിച്ച മതഭ്രാന്തൻമാർക്കെതിരെയാണ് മിസ്റ്റർ പിണറായി വിജയൻ കേസ്സെടുക്കേണ്ടത്. അല്ലാതെ അതു ചൂണ്ടിക്കാണിച്ച ശോഭാ കരന്തലജെ എം. പി. ക്കെതിരെയല്ല. ഈ മനുഷ്യത്വരഹിതമായ നടപടി പുറംലോകം അറിഞ്ഞതിലുള്ള ജാള്യതയാണ് പിണറായിക്കും അദ്ദേഹത്തിന്റെ പൊലീസിനും.