ദിനേശ് കാർത്തിക്കിന്റെ ആദ്യ ഭാര്യയെ പ്രണയിച്ച് വിവാഹം കഴിച്ചതിന് ശേഷം മുരളി വിജയ് ദിനേശ് കാർത്തികിനോട് മിണ്ടിയിട്ടില്ല

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനുള്ളിൽ ടീം അംഗങ്ങൾ തമ്മിൽ ചെറിയ പിണക്കങ്ങളൊക്കെ ഉണ്ടാവുന്നത് സർവസാധാരണമാണ്. എന്നിരുന്നാലും വർഷങ്ങൾ കഴിച്ചിട്ടും പരസ്പരം മുഖം കൂടി തമ്മിൽ കാണിക്കാൻ ഇഷ്ടപെടാത്ത താരങ്ങളും ഇന്ത്യൻ ടീമിലുണ്ട്. ഇന്ത്യൻ ടീമംഗങ്ങളായ ദിനേശ് കാർത്തിക്കും മുരളി വിജയുമാണ് ആ രണ്ട് പേര്. കാർത്തിക്കിന്റെ ആദ്യ ഭാര്യ മുരളി വിജയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തതാണ് ഇരുവർക്കും ഇടയിലുള്ള വിഷയം.

2007 ലാണ് തന്റെ ബാല്യകാല സുഹൃത്ത് കൂടിയായ നികിത വഞ്ചാരയെ കാർത്തിക്ക് വിവാഹം കഴിക്കുന്നത്. കുടുംബമരമായി ഇരുവരുടെയും വീട്ടുകാരും നല്ല സുഹൃത്തുക്കളായതിനാൽ ഇരുവരുടെയും പ്രണയം വിവാഹമാക്കി തീർക്കാൻ രണ്ട് കൂട്ടർക്കും താല്പര്യമായിരുന്നു. വിവാഹ പ്രായം ഇരുവർക്കും എത്തിയപ്പോൾ തന്നെ മുംബൈയിൽ വെച്ച് വിവാഹം നടത്തി കൊടുക്കുകയും ചെയ്തു.

പിന്നീട് ഇ ബന്ധം ഏറെനാൾ മുന്നോട്ട് കൊണ്ട് പോകാൻ കഴിഞ്ഞിരുന്നില്ല അഞ്ച് വർഷത്തിന് ശേഷം നികിതയ്ക്ക് കാർത്തികിനോടുള്ള സ്നേഹം നഷ്ടപെടുകയായിരുന്നു. 2012 ലാണ് കാർത്തിക്ക് ഭാര്യക്ക് വിജയുമായുള്ള ബന്ധത്തിനെ കുറിച്ച് തിരിച്ചറിയുന്നത്. പിന്നീട് ഇരുവരും വിവാഹ മോചനം നേടുകയിരുന്നു. വിവാഹ മോചന സമയത്ത് നികിത ഗർഭിണിയായിരുന്നു. പിന്നീട് മുരളിയെ വിവാഹം കഴിച്ച നികതയ്ക്ക് ഇപ്പോൾ 3 മക്കളുണ്ട്. 2015 ലാണ് ദിനേശ് കാർത്തിക്ക് രണ്ടാമത് വിവാഹം കഴിക്കുന്നത്.

ഇന്ത്യൻ സ്‌ക്വഷ് താരം ദീപികയെ ഫിറ്റ്നസ് ടെസ്റ്റിനെ ഇടയിൽ കണ്ടുമുട്ടിയ ശേഷം ഇരുവരും അടുക്കുകയും പ്രണയത്തിലാവുകയും ചെയ്തിരുന്നു. 2018 ൽ ഇംഗ്ലണ്ടിന് എതിരെയുള്ള ടെസ്റ്റ്‌ ടീമിൽ ദിനേശ് കാർത്തിക് മുരളി വിജയ് എന്നിവർക്ക് സ്ഥാനം ലഭിച്ചെങ്കിലും പരസ്പരം മിണ്ടിയിരുന്നില്ല.

Latest news
POPPULAR NEWS