കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കുമെന്ന് കോടതി. ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശം നൽകി.
സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം കേട്ടതിന് ശേഷമായിരിക്കും ജാമ്യാപേക്ഷയിൽ വിധി പറയുകയെന്നും കോടതി വ്യക്തമാക്കി. ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മൊഴി കാണണമെന്നും കോടതി ആവിശ്യപ്പെട്ടു. ദിലീപിന് പുറമെ ഗൂഢാലോചനയിൽ പങ്കുള്ളതായി പറയുന്ന ദിലീപിന്റെ സഹോദരൻ അനൂപും സഹോദരി ഭർത്താവ് സൂരജ്ഉം മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുന്നതിനിടയിലാണ് സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനെതിരെ ആരോപണങ്ങളുയർത്തിയത്. ഇതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് ദിലീപിനെതിരെ കേസെടുത്തിരിക്കുന്നത്.