ദിവ്യ ഉണ്ണി തനിക്ക് ചീത്ത പേരും പാരയുമായിരുന്നു ; തുറന്ന് പറഞ്ഞ് രഞജിനി ഹരിദാസ്

ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിൽ കൂടി മലയാളികൾക്ക് പരിചിതയായ താരമാണ് രഞ്ജിനി ഹരിദാസ്. വിവാദങ്ങളിൽ നിറഞ്ഞ താരം ബിഗ്‌ബോസ് വീട്ടിൽ കൂടിയും പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്തിരുന്നു. മലയാള സിനിമയിൽ മുൻനിര നായകന്മാരുടെ നടിയായി സിനിമയിൽ അഭിനയിച്ച ദിവ്യ ഉണ്ണിയെ പറ്റി ഇപ്പോൾ രഞ്ജിനി ഹരിദാസ് മനസ്സ് തുറക്കുകയാണ്. ആദ്യ വിവാഹം വേർപിരിഞ്ഞ താരം പിന്നീട് രണ്ടാമത് വിവാഹം കഴിച്ചിരുന്നു.

ദിവ്യ ഉണ്ണി തനിക്ക് എന്നും പാരയാണ് എന്ന് തുറന്ന് പറയുകയാണ് രഞ്ജിനി. ദിവ്യ ഉണ്ണിക്ക് ഒപ്പമുള്ള ഒരു അഭിമുഖത്തിലാണ് രഞ്ജിനി മനസ്സ് തുറന്നത്. ദിവ്യ സിനിമയിൽ എത്തുന്നതിന് മുൻപേ പരിചയക്കാരായിരുന്നു. ദിവ്യയുടെ വീടിന് അടുത്ത് വാടകക്ക് താമസിച്ചിരുന്ന തങ്ങൾ പിന്നീട് ദിവ്യയുടെ കുടുംബ സ്ഥലം വിറ്റപ്പോൾ അത് വാങ്ങിയാണ് വീട് വെച്ചതെന്ന് രഞ്ജിനി പറയുന്നു.

അധികം ഒച്ചയും ബഹളവും വെക്കാത്ത സിമ്പിൾ കുട്ടിയായിരുന്നു ദിവ്യയെന്നും വളരെ സൈലന്റായ ദിവ്യ അമ്മയുടെ പെറ്റായിരുന്നു എന്നാൽ ഒച്ചപ്പാടും ബഹളവുമായി നടക്കുന്ന തനിക്ക് അനുസരണയുണ്ടെന്ന് അമ്മ പറഞ്ഞ് ഒരിക്കലും താൻ കേട്ടിട്ടില്ല എന്നാൽ ദിവ്യ അച്ചടക്കുമുള്ള കുട്ടിയാണ് എന്ന് അമ്മ ഇടക്ക് പറയാറുണ്ട്. തന്റെ അച്ഛന്റെ പ്രിയപ്പെട്ട അഭിനേത്രി കൂടിയാണ് ദിവ്യയെന്നും രഞ്ജിനി പറയുന്നു. ദിവ്യയെ പോലെ ഇത്ര നല്ല കുട്ടി അവിടെ ഉള്ളത് തനിക്ക് ചീത്തപ്പേരായിരുന്നു അത് പാരയായി മാറിയെന്നും രഞ്ജിനി വ്യക്തമാക്കുന്നു.

ഇപ്പോൾ വർഷങ്ങൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തിയപ്പോൾ ദിവ്യയുടെ വീട്, അതിന്റെ അടുത്ത് എന്നൊക്കെയാണ് നാട്ടുകാർ ലാൻഡ് മാർക്ക്‌ പറയുന്നതെന്ന് രഞ്ജിനി പറയുന്നു. താൻ പഠിച്ച കോളേജിലും ദിവ്യ സീനിയറായി പഠിച്ചിട്ടുണ്ട് അന്ന് നടന്ന മിസ്സ്‌ കേരള മത്സരം ഹോസ്റ്റ് ചെയ്തത് ദിവ്യയാണെന്നും താനാണ് വിജയ് എന്ന് പറയാൻ അല്പം ബുദ്ധിമുട്ടിയെന്നും രഞ്ജിനി പറയുന്നു.