ദിർഹം നൽകാമെന്ന് പറഞ്ഞു കടലാസ് കെട്ടുകൾ നൽകി വ്യാപരികളിൽ നിന്നും അഞ്ചുലക്ഷം തട്ടിയയാൾ പോലീസ് പിടിയിൽ

ചങ്ങരംകുളം: വ്യാപാരികൾക്ക് നോട്ടിന് പകരം കടലാസുകെട്ട് നൽകി കബളിപ്പിച്ച കേസിൽ ബംഗാൾ സ്വദേശിയെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. ഇത്തരത്തിൽ പേപ്പർ കെട്ടുകൾ നൽകി 5 ലക്ഷം രൂപയോളമാണ് ഇയാൾ പല വ്യാപാരികളുടെ കയ്യിൽ നിന്നും തട്ടിയെടുത്തത്. പശ്ചിമ ബംഗാൾ സ്വദേശിയായ സിക്കന്തർ അലിയെയാണ് പിടികൂടിയത്. ജൂൺ 17 നാണ് ദിർഹം നൽകാമെന്ന് പറഞ്ഞ് കൊപ്പത്തെ വ്യാപാരികളിൽ നിന്നും ഇയാൾ 5 ലക്ഷം രൂപ തട്ടിയെടുത്തത്. എന്നാൽ പകരം നൽകിയിരുന്നത് പേപ്പർ കെട്ടുകൾ ആയിരുന്നുവെന്നുള്ളത് പിന്നീടാണ് മനസ്സിലാകുന്നത്. പ്രതിയുടെ സി സി ടി വി ദൃശ്യങ്ങൾ അടക്കം പോലീസിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.