ദീപം തെളിയിക്കൽ ബിജെപിയുടെ സ്ഥാപകദിനം ആഘോഷിപ്പിക്കാനുള്ള തന്ത്രം ; കുമാരസ്വാമി

ബെംഗളൂരു: ഇന്ന് രാത്രി ദീപം തെളിയിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതിനെതിരെ രൂക്ഷ വിമർശനവുമായി കർണാടക മുൻ മുഖ്യമന്ത്രി കുമാര സ്വാമി രംഗത്ത്. ഇന്ന് ബിജെപി യുടെ സ്ഥാപകദിനമാണെന്നും അത് ആഘോഷിക്കുകയാണ് നരേന്ദ്രമോദിയുടെ ലക്ഷ്യമെന്നും കുമാര സ്വാമി ട്വീറ്റ് ചെയ്തു.

കൊറോണ വൈറസിനെതിരെ പോരാടുന്നതിന്റെ ഭാഗമായി ദീപം തെളിയിക്കാൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇന്ന് രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം ലൈറ്റുകൾ ഓഫ് ചെയ്ത് ദീപം തെളിയിക്കാനാണ് പ്രധാനമന്ത്രി അഭ്യർത്ഥിച്ചത്.

ദീപം തെളിയിക്കാൻ ഈ ദിവസം തിരഞ്ഞെടുത്തത്തിന്റെ കാരണം എന്താണ്. എന്ത് ശാസ്ത്രീയമായ അടിത്തറയാണ് അതിനുള്ളത് അത് വ്യക്തമാക്കാൻ നരേന്ദ്രമോദിയെ ഞാൻ വെല്ലു വിളിക്കുന്നു എന്നാണ് കുമാര സ്വാമി ട്വീറ്റ് ചെയ്തത്.