തിരുവനതപുരം: നടി ലക്ഷ്മിപ്രിയ എഴുതിയ പുസ്‌തകത്തിന്റെ അതെ പേര് അടിച്ചു മാറ്റി മാതൃഭൂമി ജീവനക്കാരനായ പി വി ഷാജികുമാർ തന്റെ പുസ്തകത്തിന് നൽകിയതാണ് ഇപ്പോൾ വിവാദമായിക്കൊണ്ടിരിക്കുന്നത്. തുടർന്ന് പരാതിയുമായി നടി ലക്ഷ്മിപ്രിയ രംഗത്ത് വന്നിരിക്കുകയാണ്. 2018 സെപ്റ്റംബറിൽ “കഥയും കഥാപാത്രങ്ങളും സങ്കല്പികമല്ല” എന്ന പേരിൽ ഒരു പുസ്തകം എഴുതിയാൽ നിങ്ങൾ അത് സ്വീകരിക്കുമോ എന്ന് ചോദിച്ചുകൊണ്ട് ലക്ഷ്മിപ്രിയ എത്തിയത്. നിങ്ങൾ എഴുതിക്കൊള്ളൂ എന്ന് ആളുകൾ പറഞ്ഞതായും.. തുടർന്ന് 2019 ഒക്ടോബർ മുതൽ 53 അദ്ധ്യായങ്ങളുള്ള പുസ്‌തകങ്ങൾ ഫേസ്ബുക്കിൽ എഴുതി.
സൈകതം ബുക്സ് പ്രസാധനം ചെയ്ത പുസ്തകം 2019 നവംബർ 7 ന് ഷാർജയിൽ വെച്ചു നടന്ന പുസ്തകോത്സവത്തിൽ ശ്രീ ശിഹാബുദ്ധീൻ പൊയതും കടവ് പ്രകാശനം ചെയ്യുകയും അശ്വതി ഏറ്റുവാങ്ങുകയും ചെയ്തു. എന്നാൽ ഇപ്പോൾ മാതൃഭൂമിയിലെ പി വി ഷാജികുമാർ അതെ പേരിൽ തന്നെ അദ്ദേഹം വേറെ പുസ്തകം എഴുതാൻ പോകുന്നുവെന്നും ആ പേര് പിൻവലിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് ലക്ഷ്മിപ്രിയ ഫേസ്ബുക് ലൈവിൽ വന്നിരിക്കുന്നത്. ഷാജികുമാർ വലിയ എഴ്തുത്തുകാരനാണെന്നും ഞാൻ ഒരു തുടക്കകാരിയാണെന്നും, ആയതിനാൽ അദ്ദേഹം തീർച്ചയായും എന്നെ സപ്പോർട്ട് ചെയ്യുമെന്നും ആ പേര് പിന്വലിക്കുമെന്നു വിശ്വസിക്കുന്നുവെന്നും ലക്ഷ്മിപ്രിയ പറയുന്നു. വീഡിയോ കാണാം
Lakshmi Priya यांनी वर पोस्ट केले बुधवार, ५ फेब्रुवारी, २०२०