ദീപുവിന്റെ സംസ്കാര ചടങ്ങ് നടത്തിയ സംഭവത്തിൽ ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് ഉൾപ്പടെയുള്ള 30 പേർക്കെതിരെ പോലീസ് കേസെടുത്തു

കൊച്ചി : സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ് മരണപ്പെട്ട ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ സംസ്കാര ചടങ്ങ് നടത്തിയ സംഭവത്തിൽ ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് ഉൾപ്പടെയുള്ള 30 പേർക്കെതിരെ പോലീസ് കേസെടുത്തു. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന് കാണിച്ചാണ് പോലീസ് നടപടി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ചടങ്ങ് നടത്തണമെന്നാവിശ്യപെട്ട് പോലീസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു.

കോവിഡിന്റെ പശ്ചാത്തലത്തിൽ 50 പേർക്ക് മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാൻ അനുമതിയുള്ളു. ദീപുവിന്റെ സംസ്കാര ചടങ്ങിൽ നൂറിലധീകം പേർ പങ്കെടുത്തിരുന്നു. സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയ 30 പേർക്കെതിരെയാണ് കുന്നത്ത്നാട് പോലീസ് കേസെടുത്തത്. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ചടങ്ങിൽ പങ്കെടുത്തതിന് ആയിരം പേർക്കെതിരെ കേസെടുക്കാനാണ് പോലീസിന്റെ തീരുമാനം.

  വ്യാജ ഫേസ്‌ബുക്ക് അകൗണ്ട് വഴി പരിചയപെട്ടു, സൗഹൃദം നടിച്ച് ലോഡ്ജിൽ എത്തിച്ചു, ബിയറിൽ മയക്ക് മരുന്ന് കലർത്തി യുവാവിനെ മയക്കി തട്ടിപ്പ്

സിപിഎം പ്രവർത്തകരുടെ ക്രൂരമർദ്ദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന ദീപു കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. മരിച്ചതിന് ശേഷം നടത്തിയ കോവിഡ് പരിശോധനയിൽ ദീപു കോവിഡ് ബാധിതനാണെന്നാണ് റിപോർട്ട് വന്നെങ്കിലും ദീപുവിനെ ആശുപത്രിയിൽ പ്രവേശിക്കുമ്പോൾ കോവിഡ് ബാധിതനായിരുന്നില്ല. മരണശേഷം കോവിഡ് ബാധിതനാണെന്ന് പറയുന്നത് കേസ് അട്ടിമറിക്കാൻ വേണ്ടിയാണെന്ന് ട്വന്റി 20 ആരോപിക്കുന്നു.

Latest news
POPPULAR NEWS