ദുബായിലുള്ള ഭർത്താവിന്റെ സുഹൃത്തുമായി അവിഹിതം, മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയും കാമുകനും രണ്ട് വർഷത്തിന് ശേഷം അറസ്റ്റിൽ

കല്ലമ്പലം : മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഭർത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. മടവൂർ സ്വദേശി ഷംന (28), കാമുകനായ അടയമൺ സ്വദേശി നിസാം എന്നിവരെയാണ് പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വർഷം മുൻപാണ് ഇരുവരും ഒളിച്ചോടിയത്.

ഭർത്താവിന്റെ കൂടെ ദുബായിൽ ജോലി ചെയ്യുകയായിരുന്ന നിസാമുമായി ഷംന അടുപ്പത്തിലാകുകയും ദുബായിൽ നിന്ന് തിരിച്ചെത്തിയ നിസാമിനൊപ്പം ഒളിച്ചോടുകയുമായിരുന്നു. 2019 മെയ് 12 നാണ് ഇരുവരും ഒളിച്ചോടിയത്. ആറു വയസുള്ള മകളെ ഉപേക്ഷിച്ചാണ് ഷംന നിസാമിനൊപ്പം പോയത്.

ഷംനയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഷംന നിസാമിനൊപ്പം ഒളിച്ചോടിയതാണെന്ന് കണ്ടെത്തിയെങ്കിലും ഇരുവരെയും പിടികൂടാൻ പൊലീസിന് സാധിച്ചില്ല. രണ്ട് വർഷത്തോളം നിസാമും ഷംനയും തമിഴ്‌നാട്ടിലടക്കം നിരവധിയിടങ്ങളിൽ ഒളിവിൽ താമസിക്കുകയായിരുന്നു.

  വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കണമെന്ന് ലത്തീൻ അതിരൂപത ; പള്ളികളിൽ സർക്കുലർ

രണ്ട് വർഷത്തോളം കേരളത്തിന് പുറത്ത് ഒളിവിൽ കഴിഞ്ഞ നിസാമും,ഷംനയും അടുത്ത കാലത്ത് കേരളത്തിലെത്തുകയും മലപ്പുറം,പാലക്കാട്,ഒറ്റപ്പാലം തുടങ്ങിയ സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിക്കുകയും ചെയ്തു. മുറിയിൽ നിന്നും പുറത്തിറങ്ങാതെ വളരെ രഹസ്യമായാണ് ഇവർ താമസിച്ചിരുന്നത്. എന്നാൽ കേസന്വേഷണം തുടർന്നിരുന്നു പോലീസ് സംശയത്തെ തുടർന്ന് ഇവരെ നിരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.

Latest news
POPPULAR NEWS