ദുരന്ത സമയത്ത് അത്ഭുതമായി രക്ഷാപ്രവർത്തനത്തിന് എത്തിയവരാണവർ; മലപ്പുറത്തെ ജനങ്ങളെ അഭിനന്ദിച്ച് മേനക ഗാന്ധി

മലപ്പുറം: കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ നാട്ടുകാരെ അഭിനന്ദിച്ചുകൊണ്ട് മേനക ഗാന്ധി. ഒരു അപകടമുണ്ടായപ്പോൾ നിലവിലെ സാഹചര്യംപോലും വകവയ്ക്കാതെ സ്വന്തം സുരക്ഷപോലും നോക്കാതെ പ്രവർത്തനത്തിനായി മുന്നിട്ടിറങ്ങിയ ആളുകൾക്ക് അഭിനന്ദനം നേരിടുകയാണെന്നും മേനക ഗാന്ധി പറഞ്ഞു. രക്ഷാപ്രവർത്തനം വിശദീകരിച്ചുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് മൊറയൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി വി അബ്ബാസ് മേനക ഗാന്ധിക്ക് ഇ-മെയിൽ സന്ദേശം അയക്കുകയും ചെയ്തിരുന്നു.

തുടർന്ന് ഇതിന് മറുപടിയായാണ് മേനക ഗാന്ധി മലപ്പുറത്തെ പ്രവർത്തകരെ അഭിനന്ദിച്ചത്. പാലക്കാട് ജില്ലയിൽ സ്ഫോടകവസ്തു ഭക്ഷിച്ചതിനെ തുടർന്ന് ആന ചരിഞ്ഞ സംഭവത്തിൽ മലപ്പുറം ജില്ലയെ കുറിച്ച് മേനക ഗാന്ധി നടത്തിയ പരാമർശം വിവാദമാകുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ മേനകാ ഗാന്ധി മലപ്പുറത്തെ ജനങ്ങളെ വിമാനാപകട രക്ഷാ ദൗത്യത്തിലൂടെ അഭിനന്ദിച്ചിരിക്കുകയാണ്.

Also Read  രണ്ട് ലക്ഷകർ ഇ തൊയ്ബ ഭീ-കരരെ ജമ്മുകാശ്മീരിൽ പിടികൂടി: പക്കൽ നിന്നും വൻ ആയുധ ശേഖരവും കണ്ടെടുത്തു