ദുരിതാശ്വാസനിധി വെട്ടിപ്പും ഉണ്ടതട്ടിപ്പുമെക്കെ ഉണ്ടായിട്ടും ഇടതുപക്ഷത്തിന് ഒരു പ്രതികരണവുമില്ലെന്നും തന്നെപോലെയുള്ള ഇടതുചിന്താഗതിയിൽ വിശ്വസിക്കുന്ന കലാകാരന്മാരുടെ കുറ്റബോധം പാർട്ടി നേതൃത്വം മനസിലാക്കുന്നില്ലെന്നും ഞെരളത്ത് ഹരിഗോവിന്ദൻ

ഇടതുപക്ഷത്തെ വിമർശിച്ചുകൊണ്ട് കലാകാരനായ ഞെരളത്ത് ഹരിഗോവിന്ദൻ രംഗത്ത്. മൂക്കിന് താഴെ ദുരിതാശ്വാസ നിധി തട്ടിപ്പും ഉണ്ടവിവാദവും മറ്റും നടന്നിട്ടും സ്ഥിരം ഫേസ്ബുക്കിൽ വിപ്ലവം നടത്തുന്നവരൊന്നും ഈ വിഷയങ്ങളിൽ പ്രതികരിച്ചു കണ്ടില്ലെന്നും അദ്ദേത്തിന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ഈ ചെറ്റകളെയൊക്കെ വിശ്വസിച്ചു കുറെ കാലം ഇടതു സഹയാത്രികനാകേണ്ടി വനത്തിലെ വലിയ കുറ്റബോധം എന്നെപോലെ എത്ര കലാകാരൻമാർ അനുഭവിക്കുന്നുണ്ടെന്ന് പാർട്ടി നേതൃത്വം മനസിലാക്കുന്നില്ലെന്നും ഞെരളത്ത് ഹരിഗോവിന്ദൻ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം…

ഏറ്റവും വലിയ തമാശ അതൊന്നുമല്ല മൂക്കിനു താഴേ ദുരിതാശ്വാസനിധി തട്ടിപ്പും,ഉണ്ട വിവാദവും,മറ്റും മറ്റും നടന്നിട്ടും സ്ഥിരം FB വിപ്ളവ (വെറുുുും FB ബിബ്ളവങ്ങള്‍) ആരും അങ്ങനൊരു വിഷയത്തില്‍ മിണ്ടുന്നേയില്ല… ഈ ചെറ്റകളെയൊക്കെ വിശ്വസിച്ച് കുറേക്കാലം ഇടതുസഹയാത്രികനാവേണ്ടിവന്നതിലെ വലിയ കുറ്റബോധം എന്നേപ്പോലെ എത്ര കലാപ്രവര്‍ത്തകരനുഭവിക്കുന്നുണ്ടെന്ന് പാര്‍ടി നേതൃത്വം മനസിലാക്കിയില്ല… ഇപ്പോഴും പരിഹാരം വൈകീട്ടില്ല… കലാപ്രവര്‍ത്തകര്‍,ഉപദേശിക്കവികള്‍,ചാനലബദ്ധാരകര്‍ എന്നീ പേരില്‍ പാര്‍ടിയേ ചൂഷണം ചെയ്തു ജീവിക്കുന്ന സകല മലഭോജികളെയും പച്ചക്ക് ആട്ടിയോടിക്കാന്‍ CPIM നു കരുത്തുണ്ടാവണം… അതുണ്ടാവുമെന്ന യാതൊരു പ്രതീക്ഷയും തരാന്‍ ഈ പ്രസ്ഥാനത്തിന് കഴിയാതെ പോവുന്നതിനാലാണ് എന്നേപ്പോലുള്ള,

Also Read  സാധാരണ ഒരു സ്ത്രീയുടേത് പോലെ മാറ് ഈ സ്ത്രീക്ക് ഉള്ളതായി ഞാൻ കണ്ടില്ല ഉണ്ടെങ്കിൽ തന്നെ അങ്ങനെ ഒരു അവയവം എന്റെ കണ്ണിൽ പെട്ടില്ല ; രഹ്‌ന ഫാത്തിമയ്‌ക്കെതിരെ കുറിപ്പുമായി അനശ്വര ജ്ഞാന

ഇന്നുവരെ ഒരു പാര്‍ടിയുടെയും യാതൊരു പിന്തുണയും സഹായവും നേടാതേ നിലകൊള്ളുകയും പാര്‍ടിവേദികളില്‍ നേരിട്ടു ചെന്ന് ഇടത് ആശയത്തിനു കരുത്തുപകരാന്‍ ജീവിതത്തിന്റെ നല്ലൊരു ശതമാനവും ചെലവിട്ട് അനവധി നഷ്ടങ്ങള്‍ സഹിക്കുകയും ചെയ്‌തവര്‍ മാറിച്ചിന്തിച്ചു തുടങ്ങുന്നത്… അന്നേരം പരിഹസിക്കാനും തെറിവിളിക്കാനും നില്‍ക്കാതെ ആരോഗ്യകരമായ ചര്‍ച്ചകളിലേക്ക് തയ്യാറാവണം… അതെങ്ങനെ അണികളും നേതാക്കളും ഒരുപോലെ ഇറങ്ങിയിരിക്കല്ലേ വിരുദ്ധാഭിപ്രായമുള്ളോരെ ഒതുക്കാനും ഒറ്റപ്പെടുത്താനും… അല്ലാതെ സ്നേഹത്തിന്റേയും സംവാദത്തിന്റേയും സഹിഷ്ണുതയുടെയും പാത എന്നെങ്കിലും ഈ നാറികള്‍ക്കു ശീലമുണ്ടോ..!